ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുചക്രവാഹന വിൽപനയിൽ 9% ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയം) റിപ്പോർട്ട്. 13,84,605 വാഹനങ്ങളാണ് ഫെബ്രുവരിയിൽ വിറ്റത്.     

  എന്നാൽ കാറുകളുടെ വിൽപനയിൽ 1.9%, മുച്ചക്ര വാഹന വിൽപനയിൽ 4.7% എന്നിങ്ങനെയാണ് വർധന. മാർച്ചിൽ വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് വാഹന വിൽപന കൂടുമെന്നും, അതുവഴി 2024-25 സാമ്പത്തിക വർഷം മികച്ച രീതിയിൽ അവസാനിപ്പിക്കാനാവുമെന്നുമാണ് പ്രതീക്ഷയെന്നും സിയാം ഡയറക്ടർ ജനറൽ രാജേഷ് മേനോൻ പറഞ്ഞു. അതേസമയം  ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുപ്രകാരം കഴിഞ്ഞ മാസം വാഹന വിൽപനയിൽ 7% കുറവുണ്ടായിരുന്നു. ഇരുചക്രവാഹനങ്ങൾ 6%,  മുച്ചക്രവാഹനങ്ങൾ 2%, കാറുകൾ 10% എന്നിങ്ങനെ വിൽപനയിൽ കുറവു രേഖപ്പെടുത്തി.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

SIAM Report: Two-wheeler sales in India slumped by 9% in February, according to SIAM, while car sales saw a slight increase. The Automobile Dealers Association reports a similar trend with a 6% decline in two-wheeler sales.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com