റമസാനോട് അനുബന്ധിച്ച് യുഎഇയുടെ ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതി: 2 കോടി ദിർഹം നൽകി യൂസഫലി

Mail This Article
×
ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമസാനോടനുബന്ധിച്ചു പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 47.50 കോടി രൂപ (2 കോടി ദിർഹം) നൽകി.
ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. പിതാക്കന്മാരെ ആദരിക്കുന്നതിനും അർഹരായവർക്ക് ചികിത്സയും ആരോഗ്യ സംരക്ഷണവും നൽകുന്നതിനുമാണ് ഷെയ്ഖ് മുഹമ്മദ് 2,500 കോടി രൂപയുടെ (100 കോടി ദിർഹം) മൂല്യമുള്ള സുസ്ഥിര എൻഡോവ്‌മെന്റ് ഫണ്ടായ ഫാദേഴ്സ് എൻഡോവ്മെന്റ് പ്രഖ്യാപിച്ചത്. റമസാൻ മാസത്തിൽ പ്രഖ്യാപിച്ച ജീവകാരുണ്യ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
English Summary:
MA Yusufali, Chairman of Lulu Group, donates ₹47.5 crore to the UAE's Fathers Endowment healthcare initiative launched by Sheikh Mohammed bin Rashid Al Maktoum. This substantial contribution supports vital healthcare for those in need.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.