ADVERTISEMENT

മനുഷ്യജീവിതം മാറ്റിമറിക്കുന്ന ഉഗ്രൻ ബിസിനസ് ആശയങ്ങൾ. ലോകം കീഴടക്കാവുന്ന സംരംഭങ്ങൾ. ബിസിനസ് സംരംഭക രംഗത്ത് വിജയം കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’യിൽ നിക്ഷേപക പാനലിനെയും പ്രേക്ഷകരെയും വിസ്മയിപ്പിക്കുകയാണ് കേരളത്തിന്റെ പുതുപുത്തൻ സംരംഭകർ.

ചികിത്സാരേഖകളെല്ലാം ഒറ്റക്കുടക്കീഴിലാക്കി, ഡോക്ടർക്കും രോഗിക്കും ഉപകാരപ്രദമായ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോമുമായി ഹാബിറ്റൺ, നൂലാമാലകളോ തലവേദനയോ ഇല്ലാതെ ഉപഭോക്താവിന് സാമ്പത്തികാവശ്യത്തിനു അനുയോജ്യമായ വായ്പ നേടാൻ സഹായിക്കുന്ന പൈസ ഓൺ ക്ലിക്ക് എന്നീ സംരംഭങ്ങളാണ് മനോരമ ഓൺലൈൻ എലവേറ്റിന്റെ പുത്തൻ എപ്പിസോഡിൽ നിക്ഷേപക പാനലിനു മുന്നിലെത്തുന്നത്. നിക്ഷേപകഹൃദയം കവർന്ന് ലക്ഷങ്ങളും കോടികളും മൂലധനമായി നേടാൻ ഇവർക്ക് കഴിഞ്ഞോ? കാണാം എപ്പിസോഡ്-6 മനോരമ ഓൺലൈനിലും മനോരമ മാക്സിലും യൂട്യൂബിലും. 

habbiton-main-elevate-1248

ഇത്തരമൊരു റിയാലിറ്റി ഷോ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യം. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ എലവേറ്റിന്റെ സംപ്രേഷണം മാർച്ച് 5നാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ ഇതിനകം കണ്ടതു ലക്ഷക്കണക്കിനുപേർ. പ്രമുഖ സംരംഭകരും കേരളം കണ്ട ഏറ്റവും ശ്രദ്ധേയ നിക്ഷേപകരുമായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി. സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവരാണ് നിക്ഷേപക പാനലിൽ. 

ഏത് ബിസിനസ് മേഖലയിലെയും മികവുറ്റതും വേറിട്ടതുമായ ആശയങ്ങൾ പാനലിന് മുൻപിൽ മികച്ച രീതിയിൽ അവതരിപ്പിച്ച് നിക്ഷേപ/മെന്ററിങ് പിന്തുണ നേടാനുള്ള സുവർണാവസരമാണ് എലവേറ്റ്. ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സാരഥി ഡോ. സജീവ് നായർ ആണ് എലവേറ്റിന്റെ മെന്റർ.

manorama-online-elevate-ep-6

നൂതനവും മികച്ച വളർച്ചാസാധ്യതയുള്ളതും മൂലധനത്തിനായി ശ്രമിക്കുന്നതുമായ ബിസിനസ്/സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ടിങ്, മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്‍വർക്കിങ് എന്നിവയ്ക്കു പിന്തുണ ഉറപ്പാക്കാനും വിജയവഴിയിലേക്ക് നയിക്കാനും ഒരുക്കിയ വേദിയാണ് ‘മനോരമ ഓൺലൈൻ എലവേറ്റ്’. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള ഏയ്ഞ്ചൽ നെറ്റ്‍വർക്ക് (KAN) എന്നിവയുടെയും പിന്തുണയോടെ സംഘടിപ്പിച്ച എലവേറ്റിൽ 500ൽ പരം അപേക്ഷകൾ ലഭിച്ചു. കൂടുതൽ മികവുറ്റ 21 സംരംഭങ്ങളാണ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

സംരംഭകർക്ക് മികച്ച അവതരണത്തിന്റെ സാധ്യതകളെക്കുറിച്ച് ഉള്‍ക്കാഴ്ച നൽകുന്ന ഗ്രൂമിങ് സെഷനും ഒരുക്കിയിരുന്നു. ബ്രഹ്മ ലേണിങ് സൊല്യൂഷൻസ് സിഇഒ എ.ആർ. രഞ്ജിത്ത് ഗ്രൂമിങ് സെഷനു നേതൃത്വം നൽകി. സംരംഭകരുടെ അനുഭവങ്ങളെയും എങ്ങനെ ആശയത്തെ മികച്ച ബിസിനസ് സംരംഭമാക്കി മാറ്റാം എന്നതിനെയും കുറിച്ചു കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക ക്ലാസുകൾ നയിച്ചു. വിവിധ ബിസിനസ് സംരംഭങ്ങളുടെ സാധ്യതകളെയും ഭാവിയെയും കുറിച്ച് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫും സംസാരിച്ചു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Manorama Online Elevate: Will Paisa on Click & Habbiton Secure Funding? Watch Episode-6.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com