നികുതി കൂട്ടാൻ പുതുച്ചേരി; മാഹിയിൽ മദ്യവില കുത്തനെ കൂടും, കേരളത്തേക്കാൾ കുറവായിരിക്കുമോ?

Mail This Article
മാഹി ∙ എക്സൈസ് തീരുവകൾ 50% വരെ വർധിപ്പിക്കാൻ പുതുച്ചേരി മന്ത്രിസഭായോഗം തീരുമാനിച്ചതോടെ, മാഹിയിലടക്കം മദ്യവില വർധിക്കും. വിവിധ മദ്യങ്ങളുടെ വിലയിൽ 10% മുതൽ 50% വരെ വർധനയ്ക്കാണു സാധ്യത.
മദ്യവിൽപന ഔട്‌ലെറ്റുകളുടെ ലൈസൻസ് ഫീസ് ഇരട്ടിയാക്കാനും നിർദേശമുണ്ട്. പക്ഷേ, ഇക്കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല. സാമൂഹികക്ഷേമ പദ്ധതികൾക്ക് 500 കോടി രൂപ അധികം കണ്ടെത്താനാണ് വിവിധ തീരുവകൾ വർധിപ്പിക്കുന്നതെന്നാണു സർക്കാർ പറയുന്നത്.
മദ്യവിലവർധനയിലൂടെ മാത്രം 350 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണു പ്രതീക്ഷ. മാഹിയിലും പുതുച്ചേരിയിലെ മറ്റു ഭാഗങ്ങളിലും മദ്യവില കൂടിയാലും കേരളം ഉൾപ്പെടെയുള്ള സമീപ സംസ്ഥാനങ്ങളെക്കാൾ വില കുറവുതന്നെയായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business