ADVERTISEMENT

ചെക്ക്-ഇന്‍ കൗണ്ടറുകളിലെ കാത്തിരിപ്പും തിരക്കും ഒഴിവാക്കി അനായാസ യാത്ര ഉറപ്പാക്കാന്‍ ഓട്ടോ വിസ ചെക്ക് (എവിസി) സൗകര്യമൊരുക്കി എയര്‍ ഏഷ്യ. വിസയും ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനും (ഇടിഎ) ആവശ്യമായ യാത്രകളില്‍ ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ സുഗമാക്കുന്നതിനാണ് ഈ സംവിധാനം അവതരിപ്പിച്ചത്. സാധാരണയായി വിസ ആവശ്യമായ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വിസ പരിശോധിച്ച ശേഷം മാത്രമേ ചെക്ക് ഇന്‍ സാധ്യമാകൂ.

പുതിയ എവിസി സംവിധാനം വഴി യാത്രയ്ക്ക് 14 ദിവസം മുതല്‍ ഒരു മണിക്കൂര്‍ മുന്‍പ് വരെ എവിടെയിരുന്നും ഓണ്‍ലൈനായി ചെക്ക് ഇന്‍ ചെയ്യാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഉള്ളവര്‍ക്ക് മാത്രമേ നിലിവില്‍ ഈ സൗകര്യം ലഭിക്കൂ. 

Representative Image. Image Credit: EvgeniyShkolenko/istock.com
Representative Image. Image Credit: EvgeniyShkolenko/istock.com

എയര്‍ ഏഷ്യ മൂവ് ആപ്പ് ഉപയോഗിച്ചോ www.airasia.com വെബ്‌സൈറ്റ് വഴിയോ ആണ് ഓട്ടോ വിസ ചെക്ക് ഇന്‍ ചെയ്യേണ്ടത്. സൈറ്റില്‍ കയറി ഫ്‌ളൈറ്റ് തിരഞ്ഞെടുക്കണം. തുടര്‍ന്ന് പാസ്‌പോര്‍ട്ടിലെ സ്റ്റിക്കര്‍ വിസ സ്‌കാന്‍ ചെയ്യുകയോ ഇ-വിസ അപ്ലോഡ് ചെയ്യുകയോ വേണം. വിസയുടെ പരിശോധന കഴിഞ്ഞ ഉടന്‍ ഇ- ബോര്‍ഡിങ് പാസ് ലഭിക്കും.ഹാന്‍ഡ് ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇ-ബോര്‍ഡിങ് പാസുമായി നേരിട്ട് ബോര്‍ഡിങ് ഗേറ്റിലേക്ക് പോകാം.

English Summary:

AirAsia's new Auto Visa Check (AVC) simplifies online check-in for visa-required trips. Check in from anywhere, 14 days to 1 hour before your flight using the AirAsia move app or website.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com