വാണിജ്യ സിലിണ്ടറിന് 15 രൂപ കുറച്ചു, ഹോട്ടലുകൾക്ക് വൻ ആശ്വാസം
Mail This Article
×
കൊച്ചി∙ എൽപിജി പാചകവാതക വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) 15 രൂപ കുറച്ച് പൊതുമേഖല എണ്ണ കമ്പനികൾ. ഇതോടെ കൊച്ചിയിൽ വില 1754.50 രൂപയായി. ഈ വിലക്കുറവ് ഹോട്ടലുകൾക്ക് വലിയ ആശ്വാസമാണ്. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന് 43 രൂപ കുറച്ചിരുന്നു.
കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗാർഹിക സിലിണ്ടർ (14.2 കിലോഗ്രാം) നിരക്കിൽ മാറ്റമില്ല. കൊച്ചിയിൽ വില 860 രൂപ. കഴിഞ്ഞ മാസം ഏഴിന് ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചിരുന്നു.
English Summary:
Commercial LPG cylinder prices in Kochi have dropped by ₹15, reaching ₹1754.50. This latest reduction follows a ₹43 decrease last month, marking the lowest price in six months.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.