ചതുരശ്ര അടിക്ക് 2.75 ലക്ഷം രൂപ; വമ്പൻ വിലയ്ക്ക് ഫ്ലാറ്റ് വാങ്ങി കോട്ടക് കുടുംബം, ഇന്ത്യയിലെ റെക്കോർഡ്

Mail This Article
×
മുംബൈ∙ചതുരശ്ര അടിക്ക് 2.75 ലക്ഷം രൂപ നൽകി 10 ഫ്ലാറ്റുകൾ സ്വന്തമാക്കി കോട്ടക് കുടുംബം. ഒരു ചതുരശ്ര അടിക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വർളിയിൽ കടലിന് അഭിമുഖമായുള്ള ശിവ്സാഗർ ബിൽഡിങ്ങിൽ 224.32 കോടി രൂപയ്ക്കാണ് കോട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കോട്ടക്കും കുടുംബാംഗങ്ങളും ഫ്ലാറ്റുകൾ സ്വന്തമാക്കിയത്.
ജനുവരിയിൽ ഇതേ കെട്ടിടത്തിലെ 12 ഫ്ലാറ്റുകൾ കോട്ടക് കുടുംബം വാങ്ങിയിരുന്നു. ഇതോടെ 24 ഫ്ലാറ്റുകളുള്ള കെട്ടിടത്തിലെ 22 ഫ്ലാറ്റുകളും ഒറ്റ വ്യവസായ കുടുംബത്തിന്റെ ഉടമസ്ഥതയിലായി. മൂന്നുനില കെട്ടിടത്തിലെ 22 ഫ്ലാറ്റുകൾക്കായി 426.21 കോടി രൂപയാണ് ചെലവാക്കിയത്. ശിവ്സാഗർ ബിൽഡിങ്ങിന്റെ സമീപത്തെ കെട്ടിടം മാർച്ചിൽ 275.14 കോടി രൂപയ്ക്ക് കോട്ടക് കുടുംബം തന്നെ വാങ്ങിയിരുന്നു.
English Summary:
Uday Kotak's family sets a new record with a ₹2.75 lakh per sqft purchase of 10 luxury flats in Mumbai's Worli. Learn about their massive real estate investment and the record-breaking deal.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.