10 ലക്ഷം രൂപയുടെ ബമ്പർ സമ്മാനവിജയിയെ കണ്ടെത്തി, മൈജി വിഷു ബമ്പർ നറുക്കെടുപ്പ്

Mail This Article
കോഴിക്കോട്∙ വിഷു ഈസ്റ്റർ ആഘോഷനാളുകളിൽ മൈജി അവതരിപ്പിച്ച മൈജി വിഷു ബമ്പർ സെയിലിന്റെ നറുക്കെടുപ്പ് കോഴിക്കോട് നടക്കാവ് മൈജി ഫ്യൂച്ചർ ഷോറൂമിൽ നടന്നു. പ്രശസ്ത സിനിമാതാരം ഗോകുൽ സുരേഷ്, എ. കെ ഷാജി (ചെയർമാൻ, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) എന്നിവർ ചേർന്നാണ് നറുക്കെടുപ്പ് നിർവ്വഹിച്ചത്. ആർ.ടി.ഒ നസീർ പി എ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
ബമ്പർ സമ്മാനമായ 10 ലക്ഷം രൂപ നിഹാൽ (നിലമ്പൂർ മൈജി ഫ്യൂച്ചർ) സ്വന്തമാക്കി. ഒന്നാം സമ്മാനമായ 5 ലക്ഷം രൂപ മുഹമ്മദ് ഹാഫിസ് ( ആലപ്പുഴ മൈജി ഫ്യൂച്ചർ), പ്രദീപ് ( പൂത്തോൾ മൈജി ഫ്യൂച്ചർ) എന്നിവർക്ക് ലഭിച്ചു. രണ്ടാം സമ്മാനമായ 2 ലക്ഷം രൂപ അലക്സ് ജോർജ് (തൊടുപുഴ മൈജി ഫ്യൂച്ചർ), മീന (വടക്കഞ്ചേരി മൈജി ഫ്യൂച്ചർ) എന്നിവർ സ്വന്തമാക്കി, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം പത്ത് പേര് സ്വന്തമാക്കി. ജിജി കുമാരി (തൊടുപുഴ മൈജി ഫ്യൂച്ചർ), ലിജു ചാക്കോ (പയ്യന്നൂർ മൈജി ഫ്യൂച്ചർ), സിന്ധുമോൾ ( തിരുവല്ല മൈജി ഫ്യൂച്ചർ), ചന്ദ്രൻ (കുറ്റ്യാടി മൈജി ഫ്യൂച്ചർ), മനോജ് ( തലശ്ശേരി മൈജി ഫ്യൂച്ചർ), ബിന്ദു (മണ്ണാർക്കാട് മൈജി ഫ്യൂച്ചർ), സന്ദീപ് സി.എസ് (പറവൂർ മൈജി), സുരേന്ദ്രൻ (ആക്കുളം മൈജി ഫ്യൂച്ചർ), യെസ് ഭാരത് (കരുനാഗപ്പള്ളി മൈജി ഫ്യൂച്ചർ), മുഹമ്മദ് ഇഖ്ബാൽ( താമരശ്ശേരി മൈജി ഫ്യൂച്ചർ) എന്നിവരാണ് ഒരു ലക്ഷം രൂപ സ്വന്തമാക്കിയത്. എല്ലാ പർച്ചേസിനും സുനിശ്ചിത സമ്മാനങ്ങളും ഡിസ്കൗണ്ടും ഉൾപ്പെടെ ആകെ 5 കോടി രൂപയുടെ സമ്മാനങ്ങളാണ് മൈജി വിഷു ബമ്പറിലൂടെ പ്രഖ്യാപിച്ചിരുന്നത്.
മൈജി ഓണം മാസ്സ് ഓണം സീസൺ 2വിനും , എക്സ് മാസ് സെയിലിനും കസ്റ്റമേഴ്സിന്റെ ഇടയിൽനിന്ന് ലഭിച്ച പ്രോൽസാഹനമാണ് വിഷു ബമ്പറിന് പ്രചോദനമായതെന്നും, വിഷു ബമ്പറിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കസ്റ്റമേഴ്സിന് നന്ദി പറയുന്നുവെന്നും മൈജി ചെയർമാൻ എ. കെ ഷാജി പറഞ്ഞു.