22 കോടി നിക്ഷേപം നേടി മലയാളി ടെക് സംരംഭകൻ സ്ഥാപിച്ച ഇലക്ട്രോണിക്സ് സ്റ്റാർട്ടപ്
.jpg?w=1120&h=583)
Mail This Article
കൊച്ചി ∙ ബെംഗളൂരു ആസ്ഥാനമായി മലയാളി ടെക് സംരംഭകൻ സ്ഥാപിച്ച ഇലക്ട്രോണിക്സ് സ്റ്റാർട്ടപ് ഏറ്റവും പുതിയ ഫണ്ടിങ് റൗണ്ടിലൂടെ സമാഹരിച്ചത് 22 കോടിയുടെ നിക്ഷേപം. 2020ൽ ആരംഭിച്ച സ്റ്റാർട്ടപ് ഇതുവരെ സമാഹരിച്ച നിക്ഷേപം 37 കോടിയോളം രൂപ. ഇടുക്കി അടിമാലി സ്വദേശിയായ അജിത് ശശിധരനും പുനീത് ശ്രീധർ ജോഷിയും ചേർന്നു സ്ഥാപിച്ച ടിയ (ടിഐഇഎ) കണക്ടേഴ്സാണു വൻതുകയുടെ നിക്ഷേപം നേടിയത്.
ജാംവന്ത് വെഞ്ചേഴ്സ്, വാലർ ക്യാപ്പിറ്റൽ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ഫണ്ടിങ് റൗണ്ടിൽ 8എക്സ് വെഞ്ചേഴ്സും ഐവി ക്യാപ്പുമാണു പങ്കാളികളായത്. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക് – ഇലക്ട്രിക്കൽ ഇന്റർ കണക്ട് സൊല്യൂഷൻസ് ഡിസൈൻ, ഡവലപ്മെന്റ്, നിർമാണം എന്നിവയാണു ടിയയുടെ പ്രവർത്തന മേഖല. പുതിയ നിക്ഷേപം ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കുമെന്ന് സിഇഒ അജിത് ശശിധരൻ പറഞ്ഞു.