മനോരമ ‘ക്വിക് കേരള’ യന്ത്രോൽസവത്തിന് കൊച്ചിയിൽ മിന്നും തുടക്കം

Mail This Article
കൊച്ചി ∙ കൊച്ചിയ്ക്ക് പുതുമയായി യന്ത്രോൽസവത്തിന് തുടക്കം. പുതിയ കാലഘട്ടത്തിനനുസൃതമായി ദൈനംദിന ജീവിതത്തിൽ എപ്പോഴും ആവശ്യമായി വരുന്ന വൈവിധ്യമാർന്ന യന്ത്രങ്ങളുടെ ശേഖരമൊരുക്കുന്ന മെഷിനറി എക്സ്പോയ്ക്ക് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. പ്രദർശനമാരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ആയിരങ്ങളാണ് എക്സ്പോ സന്ദർശിക്കാനെത്തുന്നത്.
പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള ആശയങ്ങളും നിലവിലെ സംരംഭങ്ങൾ വികസിപ്പിക്കാൻ സഹായിക്കുന്നതുമായ അത്യാധുനിക യന്ത്ര സാമഗ്രികളാണ് മനോരമ ‘ക്വിക് കേരള’ ഒരുക്കുന്ന മെഷിനറി ആൻഡ് ട്രേഡ് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ 11നാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മേള ആരംഭിച്ചത്. എക്സ്പോ 18നു സമാപിക്കും.

250ലേറെ സ്റ്റാളുകളിലായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള മെഷിനറികൾ പ്രദർശനത്തിനുണ്ട്. എക്സ്പോയോടനുബന്ധിച്ച് ചെറുകിട സംരംഭകരുടെ മെഗാ ഡിസ്കൗണ്ട് മേളയുമുണ്ട്. ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററിന്റെയും ബേക്ക്, ബേക്ക്‌വൺ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് എക്സ്പോ. എക്സൽ റഫ്രിജറേഷൻ ബേക്കറി മെഷിനറി ആൻഡ് കിച്ചൻ എക്യുപ്മെന്റ് പാർട്നറും എസ്ബിഐ ബാങ്കിങ് പാർട്നറുമാണ്. അഗ്രോ മെഷിനറി പാർട്നറായി ഗ്രീൻ ഗാർഡും ഹെൽത്ത് പാർട്നർ ആയി സ്ട്രോക് റീഹാബിലിറ്റേഷൻ സെന്റർ ആയ സേഹ ഗാർഡൻ ഇന്റർനാഷനൽ ഹോസ്പിറ്റലും എംഎസ്എംഇ പാർട്നറായി സിഡ്ബിയും മേളയുടെ ഭാഗമാണ്.
ഷവായ് ഉൾപ്പെടെ വിവിധതരം ഭക്ഷണം തയാറാക്കാനുള്ള യന്ത്രോപകരണങ്ങളാണു പ്രധാന ആകർഷണം. ഇഡ്ഡലിയും അച്ചപ്പവും കുഴലപ്പവും ഉഴുന്നുവടയുമൊക്കെ തയാറാക്കാവുന്ന വിവിധതരം മെഷീനുകളുണ്ട്. പാരഗൺ ഹോട്ടൽ ഒരുക്കുന്ന ഫുഡ് കോർട്ടുമുണ്ട്. പ്രവേശനം 50 രൂപ ടിക്കറ്റ് മുഖേന. FLAT30 പ്രമോ കോഡ് ഉപയോഗിച്ച് ഇന്നു ബുക്ക് ചെയ്യുന്നവർക്ക് 30% നിരക്കിളവു ലഭിക്കും. വെബ്സൈറ്റ്: www.quickerala.com.