ഇനി സാനിട്ടറി മാലിന്യം തലവേദന ആകില്ല

Mail This Article
സാനിട്ടറി മാലിന്യ സംസ്കരണത്തിന് പുതിയ സാങ്കേതികവിദ്യയുമായി U R ഫർണസ്. ഇന്ധനത്തിന്റെയോ ഇലക്ട്രിസിറ്റിയുടെയോ ആവശ്യമില്ലാതെ വ്യത്യസ്ത സാങ്കേതികവിദ്യയുപയോഗിച്ചാണ് UR ഫർണസ് പ്രവർത്തിക്കുന്നത്. ഈ ഫർണസിൽ മാലിന്യങ്ങൾ നിക്ഷേപിച്ച് വായു ചുഴലി രൂപത്തിലാക്കി തീ ആളിക്കത്തിക്കും. മിനിട്ടുകൾക്കുള്ളിൽ 800 ഡിഗ്രി വരെ ചൂട് ആകുന്നതോടെ അന്തരീക്ഷമലിനീകരണം പൂർണമായും ഒഴിവാക്കി മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ സാധിക്കുന്നു. കൊച്ചിയിൽ മനോരമ ക്വിക് കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മെഷിനറി ആൻഡ് ട്രേഡ് എക്സ്പോയിലാണ് ഈ ഉൽപ്പന്നത്തിന്റെ പ്രദർശനം.
ഹരിത കർമ്മ സേനയ്ക്ക് നീക്കം ചെയ്യാൻ കഴിയാത്ത ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി നാപ്കിനുകൾ മുതലായ വേസ്റ്റുകൾ നിർമാർജനം ചെയ്യാൻ U R ഫർണസ് ഉപയോഗപ്രദമാണ്.പാലായിലെ മുനിസിപ്പൽ കമ്മീഷണർ ആയി വിരമിച്ച രവീന്ദ്രൻ നായരാണ് ഇതിന്റെ സാങ്കേതികവിദ്യ കണ്ടുപിടിച്ചത്. ഇതിന് ഇന്ത്യ ഗവണ്മെന്റിന്റെ പേറ്റന്റ് ലഭിച്ചിട്ടുണ്ട്.

പേറ്റൻ്റ് സർട്ടിഫിക്കറ്റിൽ വിഷരഹിതമായ, മലിനീകരണം ഇല്ലാതെ ഖര മാലിന്യങ്ങൾ സംസ്കരിക്കാൻ പറ്റുന്ന ഉപകരണമാണ് എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫോറെൻസിക് ഡിപ്പാർട്മെന്റിൽ ഈ ഉപകരണം നിലവിലുണ്ട്. മാത്രമല്ല ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ പ്രമുഖ സ്ഥാപനങ്ങൾ, വിവിധ സർക്കാർ ഓഫീസുകൾ, പഞ്ചായത്ത് മുൻസിപ്പാലിറ്റികൾ, റിസോർട്ട് -ഹോട്ടൽ, ബ്യൂട്ടിപാർലർ തുടങ്ങി മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്ന കേന്ദ്രങ്ങളിലെല്ലാം ഉപകാരപ്രദമായ ഒരു ഉപകരണമാണ് UR ഫർണസ്. മുതിർന്ന പൗരന്മാരുടെയും കുഞ്ഞുങ്ങളുടെയുമെല്ലാം ഡയപ്പറുകള്‍ അനായാസം ഒഴിവാക്കാനാകും U R ഫർണസ് രാജ്യത്തെ എല്ലാ സ്ഥലത്തും ലഭ്യമാകുന്ന തരത്തിൽ മാർക്കറ്റിങ് ശൃംഖല ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോണിലും ഈ ഉപകരണം ലഭ്യമാണ്.
ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്ററിന്റെയും ബേക്ക്, ബേക്ക്‌വൺ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് എക്സ്പോ. എക്സൽ റഫ്രിജറേഷൻ ബേക്കറി മെഷിനറി ആൻഡ് കിച്ചൻ എക്യുപ്മെന്റ് പാർട്നറും എസ്ബിഐ ബാങ്കിങ് പാർട്നറുമാണ്. അഗ്രോ മെഷിനറി പാർട്നറായി ഗ്രീൻ ഗാർഡും ഹെൽത്ത് പാർട്നർ ആയി സ്ട്രോക് റീഹാബിലിറ്റേഷൻ സെന്റർ ആയ സേഹ ഗാർഡൻ ഇന്റർനാഷനൽ ഹോസ്പിറ്റലും എംഎസ്എംഇ പാർട്നറായി സിഡ്ബിയും മേളയുടെ ഭാഗമാണ്.
ഷവായ് ഉൾപ്പെടെ വിവിധതരം ഭക്ഷണം തയാറാക്കാനുള്ള യന്ത്രോപകരണങ്ങളാണു പ്രധാന ആകർഷണം. ഇഡ്ഡലിയും അച്ചപ്പവും കുഴലപ്പവും ഉഴുന്നുവടയുമൊക്കെ തയാറാക്കാവുന്ന വിവിധതരം മെഷീനുകളുണ്ട്. പാരഗൺ ഹോട്ടൽ ഒരുക്കുന്ന ഫുഡ് കോർട്ടുമുണ്ട്. പ്രവേശനം 50 രൂപ ടിക്കറ്റ് മുഖേന. വെബ്സൈറ്റ്: www.quickerala.com.