യൂസർ ഫീ കുത്തനെ കൂട്ടി; ഛത്രപതി ശിവാജി വിമാനത്താവളം വഴി പറക്കാൻ ഇനി ചെലവേറും

Mail This Article
മുംബൈ∙ യൂസർ ഫീ ഈടാക്കാൻ തുടങ്ങിയതോടെ മുംബൈ ഛത്രപതി ശിവാജി വിമാനത്താവളം വഴിയുള്ള യാത്രകൾക്ക് ഇനി ചെലവേറും. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാർ 175 രൂപയാണ് അധികമായി നൽകേണ്ടത്. ഇവിടെ ഇറങ്ങുന്നവർ 75 രൂപയും നൽകണം. രാജ്യാന്തര യാത്രക്കാർക്കുള്ള നിരക്ക് ഇതോടൊപ്പം മൂന്നിരട്ടിയിലേറെ കൂട്ടി.
ഇക്കണോമിക് ക്ലാസിൽ 615 രൂപ, ബിസിനസ് ക്ലാസിൽ 695 എന്നിങ്ങനെയാണ് നൽകേണ്ടത്. നേരത്തേ ഇത് 187 രൂപ മാത്രമായിരുന്നു. അധികമായി പിരിക്കുന്ന തുക വിമാനത്താവളത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ടെർമിനൽ പരിപാലിക്കുന്നതിനും വിനിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടിയ നിരക്ക് പ്രാബല്യത്തിൽ വന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business