ADVERTISEMENT

കൊച്ചി∙ കല്യാൺ ജ്വല്ലേഴ്സിന്റെ ലൈഫ്സ്റ്റൈൽ ആഭരണ ബ്രാൻഡായ കാൻഡിയറിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം ഷാറുഖ് ഖാനെ നിയമിച്ചു. കാൻഡിയറിന്റെ സാന്നിധ്യം രാജ്യത്താകെ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. പുരുഷന്മാർക്കായുള്ള ആഭരണശേഖരവും അവതരിപ്പിച്ചു. 

ബ്രാൻഡിന്റെ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമിലും റീട്ടെയ്ൽ ഷോപ്പുകളിലും ഷോപ്പിങ് നടത്താം. 10,000 രൂപ മുതൽ ആരംഭിക്കുന്ന ആഭരണ ശേഖരങ്ങളാണ് കാൻഡിയർ അവതരിപ്പിക്കുന്നത്. രാജ്യത്താകെ 75ൽ അധികം റീട്ടെയ്ൽ സ്റ്റോറുകൾ കാൻഡിയറിന് ഇപ്പോഴുണ്ട്. 

ജീവിതശൈലിയുമായി യോജിക്കുന്ന വ്യക്തിത്വം പ്രകടിപ്പിക്കുന്ന, ഓരോ അവസരത്തിനും അനുയോജ്യമായ ആഭരണങ്ങളാണ് ബ്രാൻഡ് അവതരിപ്പിക്കുന്നതെന്ന് കാൻഡിയർ ഡയറക്‌ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. കാൻഡിയറുമായി സഹകരിക്കുന്നത്  ആവേശകരമാണെന്ന് ഷാറുഖ് ഖാൻ പ്രതികരിച്ചു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Shah Rukh Khan is the new brand ambassador for Candere, Kalyan Jewellers' lifestyle jewellery brand. Discover the new men's jewellery collection, available online and in stores starting from ₹10,000.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com