ADVERTISEMENT

‌കൊച്ചി ∙ കപ്പൽ നിർമാണത്തിൽ പുതിയ കുതിപ്പിനു ചാൽ തെളിച്ചു കൊച്ചിൻ ഷിപ്‌യാഡ് (സിഎസ്എൽ) ദക്ഷിണ കൊറിയൻ ഭീമനുമായി കൈകോർക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിർമാണ കമ്പനികളിലൊന്നായ എച്ച്ഡി കൊറിയ ഷിപ് ബിൽഡിങ് ആൻഡ് ഓഫ്‌ ഷോർ എൻജിനീയറിങ്ങുമായി (കെഎസ്ഒഇ) സിഎസ്എൽ സമഗ്രമായ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസ്, ഹ്യുണ്ടായ് സാംഹൊ ഹെവി ഇൻഡസ്ട്രീസ് തുടങ്ങിയവ ഉൾപ്പെടെ ലോകത്തിലെ പ്രമുഖ ഷിപ്‌‌‌‌‌‌യാഡുകളുടെ മാതൃ കമ്പനിയാണു കെഎസ്ഒഇ.

ധാരണാപത്രം അനുസരിച്ച് ഇന്ത്യയിലും വിദേശത്തും പുതിയ കപ്പൽ നിർമാണത്തിനുള്ള അവസരങ്ങൾ കണ്ടെത്തുക, സാങ്കേതിക വൈദഗ്ധ്യം പങ്കുവച്ച് ആഗോള നിലവാരത്തിലേക്ക് ഉയരുക, ഉൽപാദനക്ഷമത വർധിപ്പിക്കുക തുടങ്ങിയ പ്രധാന മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കും.

English Summary:

Shipbuilding in Cochin Shipyard is set for a boost through collaboration with HD Korea Shipbuilding. The partnership aims to explore new shipbuilding opportunities, enhance technical expertise, and increase productivity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com