സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്; മാറ്റമില്ലാതെ വെള്ളി
Mail This Article
സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 7,150 രൂപയായി. 80 രൂപ കുറഞ്ഞ് 57,200 രൂപയാണ് പവൻവില. 18 കാരറ്റ് സ്വർണത്തിനും ഗ്രാമിന് 5 രൂപ താഴ്ന്ന് വില 5,910 രൂപയായി. വെള്ളിവില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഗ്രാമിന് ഒറ്റയടിക്ക് 70 രൂപയും പവന് 560 രൂപയും കൂടിയിരുന്നു.
രാജ്യാന്തരവിലയുടെ ചുവടുപിടിച്ചായിരുന്നു ഇന്നലെ വിലക്കുതിപ്പ്. രാജ്യാന്തരവില ഇന്ന് ഔൺസിന് 8 ഡോളർ വർധിച്ച് 2,649 ഡോളറിൽ എത്തിയെങ്കിലും കേരളത്തിൽ വില താഴുകയായിരുന്നു. ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ യുദ്ധങ്ങൾ വീണ്ടും കലുഷിതമാകുന്നതിനാലും യുഎസ് വീണ്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുള്ളതിനാലും രാജ്യാന്തരവില വരുംദിവസങ്ങളിൽ കൂടിയേക്കാമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ കേരളത്തിലെ വിലയിലും വരുംദിവസങ്ങളിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.