റബർവില ഇടിയുന്നു; കുതിപ്പ് തുടർക്കഥയാക്കി കുരുമുളക്, അങ്ങാടി വിലനിലവാരം ഇങ്ങനെ

Mail This Article
കർഷകർക്ക് നിരാശനൽകി റബർവില വീണ്ടും ഇടിഞ്ഞുതുടങ്ങി. ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടുരൂപ കൂടി കുറഞ്ഞ് കോട്ടയം വില 195 രൂപയായെന്ന് റബർബോർഡ് വ്യക്തമാക്കി. ഒരാഴ്ചമുമ്പ് വലിയ പ്രതീക്ഷകൾ സമ്മാനിച്ച് 199 രൂപവരെ എത്തിയവിലയാണ് വീണ്ടും താഴ്ന്നിറങ്ങുന്നത്. വില 200 രൂപ കടക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേ അപ്രതീക്ഷിതമായി ഇടിവിന്റെ പാതയിലേക്ക് വഴുതുകയായിരുന്നു.

രാജ്യാന്തരവിലയും കുറയുകയാണ്. ബാങ്കോക്ക് വില കിലോയ്ക്ക് 208 രൂപയായി കുറഞ്ഞുവെന്നും റബർ ബോർഡിന്റെ വിലനിലവാരം വ്യക്തമാക്കുന്നു. അതേസമയം, കോട്ടയത്ത് വ്യാപാരികൾ ഈടാക്കുന്ന വില 185 രൂപയേയുള്ളൂ. കൊച്ചി വിപണിയിൽ കുരുമുളക് വില തുടർച്ചയായി ഉയരുന്നു. അൺഗാർബിൾഡ് വില 200 രൂപ കൂടി വർധിച്ച് 64,300 രൂപയിലെത്തി.
കൊച്ചി വിപണിയിൽ വെളിച്ചെണ്ണ വിലയും കൽപ്പറ്റ വിപണിയിൽ ഇഞ്ചി, കാപ്പിക്കുരു വിലകളും മാറ്റമില്ലാതെ നിൽക്കുന്നു. കട്ടപ്പന വിപണിയിൽ കൊക്കോ വില 115 രൂപ. കൊക്കോ ഉണക്കയ്ക്ക് 650 രൂപ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business