ADVERTISEMENT

കൊച്ചി വിപണിയിൽ കുരുമുളക് വില കയറ്റം തുടരുന്നു. 100 രൂപ കൂടി വർധിച്ച് വില 64,400 രൂപയായി. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല. സ്വാഭാവിക റബർവില തുടർച്ചയായി ഇടിയുകയാണ്. ആർഎസ്എസ്-4ന് കോട്ടയം വില കിലോയ്ക്ക് രണ്ടുരൂപ കൂടിക്കുറഞ്ഞ് 193 രൂപയായെന്ന് റബർബോർഡ് വ്യക്തമാക്കി. 185 രൂപയാണ് വ്യാപാരിവില. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക എന്നിവയ്ക്ക് വില ഉയർന്നു. കൊക്കോയ്ക്ക് 15 രൂപയും ഉണക്കയ്ക്ക് 10 രൂപയുമാണ് വർധിച്ചത്.  കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

English Summary:

Kerala Commodity News - Black Pepper price have surged in the Kochi market, reaching Rs 64,400. Meanwhile, rubber prices continue to decline, while cocoa prices have also increased in the Kattappana market.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com