ADVERTISEMENT

സ്വാഭാവിക റബർവിലയുടെ ഇടിവ് തുടരുന്നു. ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടുരൂപ കൂടിക്കുറഞ്ഞ് കോട്ടയം വില 191 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. കോട്ടയത്ത് വ്യാപാരിവില രണ്ടുരൂപ കുറഞ്ഞ് 183 രൂപയാണ്. അതേസമയം, ബാങ്കോക്ക് വില 208 രൂപയായി മെച്ചപ്പെട്ടു.

കൊച്ചി വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക് വിലകൾ ഉയർന്നു. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കട്ടപ്പന വിപണിയിൽ കൊക്കോ, കൊക്കോ ഉണക്ക വിലകൾ വർധിച്ചു. കൊക്കോയ്ക്ക് 10 രൂപയും ഉണക്കയ്ക്ക് 15 രൂപയുമാണ് കൂടിയത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Commodity News - Rubber Prices Decline Further in Kerala, Cocoa Shows Upward Trend: Stay updated on the latest commodity prices in Kerala, including the declining rubber prices and rising cocoa prices. Get insights on market trends for coconut oil, black pepper, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com