ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വർധന തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് ഗ്രാമിന് 7,315 രൂപയിലും പവന് 58,520 രൂപയിലുമെത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 7,285 പവന് 58,280 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.ജനുവരി 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,150 രൂപയും പവന് 57,200 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

തുടർച്ചയായ ദിവസങ്ങളിലെ വില കയറ്റം ഉടൻ തന്നെ സ്വർണവില 59000 രൂപയിലേക്ക് എത്തിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രാജ്യാന്തര വിപണിയിൽ ഫെഡ് മിനുട്സ് മുന്നേറ്റം നൽകിയെങ്കിലും അമേരിക്കൻ ഡോളറും, ബോണ്ട് യീൽഡും ക്രമപ്പെട്ടതാണ് സ്വർണത്തെ ഈ ആഴ്ച സ്വാധീനിച്ചത്.

English Summary:

Gold prices in [State Name] reach a new monthly high today, with significant increases per gram and sovereign. The article details the price fluctuations throughout the month, showing a strong upward trend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com