ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും ഇന്ന് വർധിച്ചു. ഇതോടെ ഗ്രാമിന് 7,450 രൂപയിലും പവന് 59,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഗ്രാമിന് 5 രൂപ കൂടി വർധിച്ചാൽ കഴിഞ്ഞ ഒക്ടോബർ 31 ലെ സർവകാല റെക്കോർഡ് വിലയായ 59640 രൂപയിലേയ്ക്കെത്തും. ഗ്രാമിന് 7,390 രൂപയിലും പവന് 59,120 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

ഇന്നലെയാണ് സ്വർണം വീണ്ടും 59,000 രൂപ കടക്കുന്നത്. വരും ദിവസങ്ങളിലും വില ഉയരുകയാണെങ്കിൽ സ്വർണം പുതിയ റെക്കോർഡ് ഇടും. 18 കാരറ്റ് സ്വർണത്തിനും വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് 50 രൂപ ഉയർന്ന് 6,140 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 

Image Credit:X/realDonaldTrump
Image Credit:X/realDonaldTrump

രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,715.22 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായി.ഡോണൾഡ് ട്രംപ് 20 ന് അമേരിക്കൻ പ്രസി‍ഡന്റായി ചുമതലയേൽക്കുന്നതും സ്വർണത്തിന് സാധ്യതയാണ്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ്‌ സാധ്യത.

18 കാരറ്റ് പവന് 49,120രൂപയാണ്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 99 രൂപ നിരക്കിൽ വ്യാപരം തുടരുന്നു.

English Summary:

Gold prices soar in Kerala, reaching ₹7,450 per gram today. The increase is attributed to a rise in the international dollar price and a weakening rupee, potentially continuing the upward trend.

172471634

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com