സ്വർണ വില ഇന്നും ഉയർന്നു, ട്രംപിന്റെ വരവിന് മുന്നോടിയോ ഈ കയറ്റം?

Mail This Article
രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം വീണ്ടും വർധിച്ച് സ്വർണവില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 7450 രൂപയിലും പവന് 59,600 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 7435 രൂപയിലും പവന് 59,480 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
വരും ദിവസങ്ങളിൽ വെറും 40 രൂപ കൂടി പവന് വർധിച്ചാൽ സംസ്ഥാനത്ത് സർവകാല റെക്കോർഡ് ആയ ഒക്ടോബർ 31 ലെ വില തകരും.
18 കാരറ്റ് സ്വർണത്തിനും ഇന്ന് വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയർന്നു. ഇതോടെ ഗ്രാമിന് 6140 രൂപയിലും പവന് 49,120 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേ സമയം വെള്ളി നിരക്കിൽ മാറ്റമില്ല. ഗ്രാമിന് 99 രപ നിരക്കിൽ വ്യാപാരം തുടരുന്നു.
രാജ്യാന്തര വിപണിയിൽ പുതിയ അമേരിക്കൻ പ്രസിഡന്റിന്റായി ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണം, ഇസ്രായേൽ ഗാസ പ്രതിസന്ധിയ്ക്ക് അയവ് വന്നത് എന്നിവ വരും ദിവസങ്ങളിൽ സ്വർണ വിലയിൽ സ്വാധീനം ചെലുതും.