സ്വർണവിലയിൽ മാറ്റമില്ല, ഉയർന്ന നിലയിൽതന്നെ, ട്രംപിന്റെ തീരുമാനങ്ങൾക്ക് കാതോർത്ത്

Mail This Article
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ചൊവ്വാഴ്ചയും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 7450 രൂപയിലും പവന് 59,600 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്.
18 കാരറ്റ് സ്വർണത്തിനും വെള്ളിയ്ക്കും ഇന്ന് നിരക്കിൽ മാറ്റമില്ല. 18 കാരറ്റ് സ്വർണം ഗ്രാമിന് 6,140 രൂപയിലും പവന് 49,120 രൂപയിലുമാണ് വ്യാപാരം. അതേ പോലെ തന്നെ വെള്ളി ഗ്രാമിന് 99 രൂപ നിരക്കിലും വ്യാപാരം തുടരുന്നു.
സ്വർണ വിലയിൽ മാറ്റമില്ല എങ്കിലും സര്‍വകാല റെക്കോർഡിന്റെ തൊട്ടടുത്താണ് നിലവിലെ വില. കഴിഞ്ഞ വർഷം ഒക്ടോബര്‍ 31 ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയാണ് ഇതിന് മുന്‍പ് സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില.
രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2,724 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ പുതിയ തീരുമാനങ്ങൾക്ക് കാത്തിരിക്കുകയാണ് ലോക വിപണി. വരും ദിവസങ്ങളിൽ സ്വർണ വിലയെ മുന്നോട്ട് നയിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.