സ്വർണവില 60000 രൂപയ്ക്ക് മുകളിൽ തുടരുന്നു; ഇന്ന് വിലയിൽ മാറ്റമില്ല

Mail This Article
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. റെക്കോർഡ് നിരക്കിലാണ് വ്യാഴാഴ്ചയും വ്യാപാരം തുടരുന്നത്. ഗ്രാമിന് 7525 രൂപയിലും പവന് 60,200 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വർണം ശക്തിയാർജ്ജിച്ചത് സ്വർണം വാങ്ങുന്നവരെ സംബന്ധിച്ചു വലിയ തോതിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണ് സ്വർണം വീണ്ടും റെക്കോർഡുകൾ ഭേദിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് എന്നിവയും ചേർന്നാൽ ഏകദേശം 65,161 രൂപ വേണം. ഓരോ ജ്വല്ലറിയിലും നിരക്കിൽ അൽപം വ്യത്യാസം വന്നേക്കാം എന്നും ശ്രദ്ധിക്കണം. അതേസമയം 18 കാരറ്റ് സ്വർണ വിലയിലും മാറ്റമില്ല. ഗ്രാമിന് 6205 രൂപയിലും പവന് 49,640 രൂപയിലും വ്യാപാരം തുടരുന്നു. വെള്ളി ഒരു രൂപ കുറഞ്ഞു ഗ്രാമിന് 98 രൂപ നിരക്കിലും വ്യാപാരം തുടരുന്നു.