സ്വർണവില മാറ്റമില്ലാതെ സർവകാല റെക്കോർഡിൽ തന്നെ

Mail This Article
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഗ്രാമിന് 7,555 രൂപയിലും പവന് 60,440 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഇത് സർവകാല റെക്കോർഡ് ആണ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് ഇന്നലെയാണ് സ്വർണം പുതിയ റെക്കോർഡ് ഇട്ടത്.
18 കാരറ്റ് സ്വർണവും ഏറ്റവും ഉയർന്ന വിലയിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 25 രൂപ വർധിച്ച് സർവകാല റെക്കോർഡായ ഗ്രാമിന് 6,230 രൂപയിലാണ് വ്യാപാരം തുടരുന്നത്.
രാജ്യാന്തര വിപണിയിൽ
പലിശ നിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവിൽ സമ്മർദ്ദം ചെലുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ട്രംപ് സൂചന നൽകിയതിനെത്തുടർന്നാണ് വെള്ളിയാഴ്ച സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. സാമ്പത്തിക അനിശ്ചിതത്വവും ട്രംപിൻ്റെ നയങ്ങളും വരും ദിവസങ്ങളിലും സ്വർണ വിലയെ സ്വാധീനിക്കും. അതേ സമയം ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം മെച്ചപ്പെട്ടത് ഇന്ത്യയിൽ സ്വർണവില ഇന്നലെ വൻതോതിൽ കൂടുന്നതിൽ നിന്നും തടയിട്ടു.
സംസ്ഥാനത്തെ വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 99 നിരക്കിലാണ് വ്യാപാരം നടക്കുന്നത്.