ആശ്വാസമോ? സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു

Mail This Article
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസം റെക്കോർഡ് വിലയിൽ തുടർന്ന ശേഷമാണ് ഇന്ന് വിലയിടിഞ്ഞത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 7540 രൂപയിലും പവന് 60,320 രൂപയിലുമാണ് തിങ്കളാഴ്ച്ച വ്യാപാരം നടക്കുന്നത്. തുടർച്ചയായ 6 ദിവസത്തെ വർധനയ്ക്ക് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായത് സ്വർണം വാങ്ങുന്നവരെ സംബന്ധിച്ച് വലിയ ആശ്വാസം ഒന്നും ഉണ്ടാക്കില്ല. 57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.
18 കാരറ്റ് സ്വർണത്തിന്റെ നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്ന് കുറഞ്ഞു. ഇതോടെ ഗ്രാമിന് 6220 രൂപയിലും പവന് 49,760 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയും കുറഞ്ഞു. ഗ്രാമിന് 1 രൂപ കുറഞ്ഞു 98 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ സ്വർണ വില പ്രവാചനാതീതം ആണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. പലിശ നിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവിൽ സമ്മർദം ചെലുത്തുമെന്നു യു എസ് പ്രസിഡന്റ് സൂചന നൽകിയതിനെ തുടർന്നാണ് ആഭ്യന്തര വിപണിയിലും കഴിഞ്ഞ വാരം സ്വർണം റെക്കോർഡ് നിരക്കിലെത്തിയത്.