ആശ്വാസമാകുന്നില്ല, എങ്കിലും ഇന്നും സ്വർണവില കുറഞ്ഞു

Mail This Article
സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞ് സ്വർണ വില. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,510 രൂപയിലും പവന് 60,080 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 7540 രൂപയിലും പവന് 60,320 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 360 രൂപ കുറഞ്ഞു.
സ്വർണത്തിന് വില കുറഞ്ഞെങ്കിലും 60,000 രൂപ നിരക്കിൽ താഴേക്ക് വന്നിട്ടില്ല എന്നതിനാൽ ആശ്വാസം നൽകുന്നില്ല. കേരളത്തിൽ വിവാഹ സീസൺ ആയതിനാൽ സ്വർണത്തിന് വൻ ഡിമാൻഡ് ആണ്. വരും ദിവസങ്ങളിലും സ്വർണ വില കുറയുകയാണെങ്കിൽ 60,000 രൂപയ്ക്ക് താഴേക്ക് സ്വർണ വില എത്തും.
18 കാരറ്റ് സ്വർണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞു 6200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 49,600 രൂപയുമാണ്.
വെള്ളി വിലയിൽ നിലവിൽ മാറ്റമില്ല. ഗ്രാമിന് 98 രൂപ നിരക്കിൽ തുടരുന്നു.