റെക്കോർഡിട്ട് 18 കാരറ്റ് സ്വർണവും, വില 50,000!, ഒരു വർഷം കൊണ്ട് പവന് കൂടിയത് 11,960 രൂപ

Mail This Article
സ്വർണത്തിന്റെ വില കൂടികൊണ്ടിരുന്നപ്പോഴൊക്കെ സാധാരണക്കാർക്ക് അൽപ്പം ആശ്വാസം പകര്‍ന്നത് 18 കാരറ്റ് സ്വർണമായ വൈറ്റ് ഗോൾഡ് ആയിരുന്നു. ആ വൈറ്റ് ഗോൾഡും ഇന്ന് പവന് 50,000 രൂപ കടന്നു. 6275 രൂപ ഗ്രാമിനും, 50200 രൂപ പവനും വിലയായി. കഴിഞ്ഞ വർഷം ഇതേ ദിവസം 18 കാരറ്റ് സ്വർണത്തിൻറെ വില 4780 രൂപ ഗ്രാമിനും, 38240 രൂപ പവനും ആയിരുന്നു.11,960 രൂപയുടെ വിലവർധനവാണ് ഒരു വര്‍ഷം കൊണ്ടു രേഖപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഇതേ ദിവസം 22 കാരറ്റ് സ്വർണത്തിന് 5780 രൂപ ഗ്രാമിനും, 46240 രൂപ പവനും വിലയായിരുന്നു.14,520 രൂപയുടെ വില വർധനമാണ് ഒരു വർഷത്തിനുള്ളിൽ ഉണ്ടായത്. ഇന്നത്തെ വില യഥാക്രമം ഗ്രാമിന് 7595, പവന് 60760 രൂപ എന്നിങ്ങനെയാണ്. വെള്ളി വില ഗ്രാമിന് 78 രൂപയായിരുന്നത് 98 രൂപയായി ഉയർന്നിട്ടുണ്ട്. 20 രൂപയുടെ വ്യത്യാസം രേഖപ്പെടുത്തി.
സ്വർണവില വൻതോതിൽ വർദ്ധിക്കുന്നതിനാൽ പകരക്കാരനെന്ന നിലയിൽ 14 കാരറ്റ് സ്വർണാഭരണങ്ങൾ വിപണിയിലേക്ക് എത്തുന്നുണ്ട്. ഹാൾമാർക്കിങ് എച്ച് യു ഐ ഡി, 14 കാരറ്റ് സ്വർണത്തിനും രേഖപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ലേഖകന്‍ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സിന്റെ സംസ്ഥാന ട്രഷററാണ്