ADVERTISEMENT

കൊച്ചി∙ അര ലീറ്റർ സബ്സിഡി ഉൾപ്പെടെ ഒരു ലീറ്റർ വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ ഇന്നു മുതൽ 218 രൂപ. കഴിഞ്ഞ മാസം വെളിച്ചെണ്ണ വില 33 രൂപ കൂട്ടിയിരുന്നു. ഈ മാസം 18 രൂപയാണ് വർധന. പൊതു വിപണിയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 57 രൂപയിലധികം കുറച്ചാണ് വിൽക്കുന്നതെന്നാണ് സപ്ലൈകോയുടെ വാദം.

അരക്കിലോ സബ്സിഡി മുളകിന്റെ വില 73 രൂപയിൽ നിന്ന് 65 രൂപയാക്കി കുറച്ചിട്ടുണ്ട്. മറ്റു സബ്സിഡി സാധനങ്ങളുടെ നിരക്കിൽ മാറ്റമില്ല. സബ്സിഡി സാധനങ്ങളുടെ ജിഎസ്ടി കണക്കാക്കാതെയുള്ള നിരക്ക്: ചെറുപയർ (ഒരു കിലോ) 90 രൂപ, ഉഴുന്ന് ബോൾ (ഒരു കിലോ) 95 രൂപ,  പഞ്ചസാര (ഒരു കിലോ) 33 രൂപ, ജയ അരി (ഒരു കിലോ) 33 രൂപ, കുറുവ അരി (ഒരു കിലോ) 33 രൂപ, മട്ട അരി (ഒരു കിലോ) 33 രൂപ.

English Summary:

Supplyco coconut oil price reduced to ₹218 per liter including subsidy. Check out the latest prices of other subsidized essential commodities like green gram, urad dal, sugar, and rice at Supplyco outlets across Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com