റെക്കോർഡ് നിരക്കിൽ നിന്നും സ്വർണം താഴേയ്ക്കിറങ്ങി, പവന് കുറഞ്ഞത് 320 രൂപ

Mail This Article
റെക്കോർഡ് നിരക്കിൽ നിന്നും താഴെയിറങ്ങി സ്വർണം. സംസ്ഥാനത്ത് രണ്ട് ദിവസം റെക്കോർഡ് നിരക്കിൽ വ്യാപാരം തുടർന്ന ശേഷം തിങ്കളാഴ്ച സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഗ്രാമിന് 7705 രൂപയിലും പവന് 61,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 7,745 രൂപയിലും പവന് 61,960 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഇത് എക്കാലത്തെയും ഏറ്റവും ഉയർന്ന റെക്കോർഡാണ്
18 കാരറ്റ് സ്വർണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 6,365 രൂപയിലും പവന് 50,920 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേ സമയം വെള്ളിയ്ക്ക് വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 3 രൂപ കുറഞ്ഞ് 104 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിൽ യുഎസ് ഡോളർ നിരക്കിലെ വർധനയെ തുടർന്നാണ് ഇന്ന് സ്വർണത്തിന് വിലയിടിഞ്ഞത്. ബജറ്റില്‍ സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ 20 ശതമാനമാക്കി കുറച്ചതിനാൽ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് വില കുറയും. നേരത്തെയിത് 25 ശതമാനമായിരുന്നു. ഇതിനൊപ്പം രത്നം പതിപ്പിച്ച ആഭരണങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവയും കുറച്ചു.
സ്വര്‍ണാഭരണങ്ങളുടെ ഉയര്‍ന്ന ഉപഭോഗമുള്ള ഇന്ത്യയില്‍ തീരുവ കുറയ്ക്കാനുള്ള തീരുമാനം ആഭ്യന്തര ഡിമാന്റ് വര്‍ധിപ്പിക്കുമെന്നാണ് വിപണി പ്രതീക്ഷ. പ്രത്യേകിച്ച് ലക്ഷ്വറി ആഭരണങ്ങളുടെ വിലയില്‍ ഇത് കാര്യമായ കുറവ് വരുത്തും