പവന് 62,000 രൂപ കടന്ന് സ്വർണവില

Mail This Article
കൊച്ചി∙ റെക്കോർഡ് തിരുത്തി സ്വർണവില കുതിച്ചതോടെ ഒരു പവന് വില 62,000 രൂപയ്ക്കു മുകളിലെത്തി. ഗ്രാമിന് ഇന്നലെ 105 രൂപയും പവന് 840 രൂപയും വർധിച്ചതോടെ യഥാക്രമം 7810 രൂപയും 62480 രൂപയുമായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ വർധിച്ച് 6455 രൂപയായി. വെള്ളി വില ഗ്രാമിന് 104 രൂപയാണ്.
22 കാരറ്റിന്റെ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും കണക്കാക്കിയാൽ 67,000 രൂപയ്ക്കു മുകളിൽ നൽകണം.കാനഡ, മെക്സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കു മേൽ ഇറക്കുമതി തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിൽ ഓഹരി വിപണികൾ ഇടിഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിനു പ്രാധാന്യം നൽകിയതാണ് വിലയെ ബാധിച്ചത്.

ഡോളർ മുന്നേറുമ്പോൾ രാജ്യാന്തര സ്വർണവിലയിൽ തിരുത്തൽ വരേണ്ടതാണെങ്കിലും ട്രംപിന്റെ പ്രഖ്യാപനമുണ്ടാക്കിയ ആശങ്കയിൽ സ്വർണ ഡിമാൻഡ് ഉയരുകയാണ്. ഇതോടെ രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2830 ഡോളർ എന്ന റെക്കോർഡ് നിരക്കിലേക്ക് എത്തി. വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.ജനുവരി 22നാണ് സ്വർണവില 60,000 രൂപ കടന്നത്.