ADVERTISEMENT

കേരളത്തിൽ സ്വർണവില അനുദിനം റെക്കോർഡ് തകർത്ത് മുന്നേറുന്നു. ഇന്നും ഗ്രാമിന് 25 രൂപ വർധിച്ച് വില 7,930 രൂപയായി. 200 രൂപ ഉയർന്ന് പവന് വില 63,440 രൂപ. സ്വർണാഭരണം വാങ്ങുമ്പോൾ ഈ വിലയ്ക്കൊപ്പം ജിഎസ്ടി (3%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 30% വരെയൊക്കെയാകാം.

മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പോലും ഇന്നൊരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 68,665 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,584 രൂപയും. വിവാഹാവശ്യത്തിന് ഉൾപ്പെടെ വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് ഈ വിലക്കയറ്റം വൻ പ്രതിസന്ധിയാകുന്നത്. രണ്ടുപവന്റെ താലിമാല വാങ്ങാൻ പോലും ഒന്നരലക്ഷം രൂപയോളം കൈയിൽ കരുതേണ്ട സ്ഥിതി.

Groom tie a Thali/Tali knot to the Bride to take care of her for the entire life.Traditional Kerala Hindu Wedding Knot popularly known as Thali/Tali.It is a union of two individuals as spouses.
Representative image

18 കാരറ്റ് സ്വർണവിലയും ഇന്നു ഗ്രാമിന് 15 രൂപ ഉയർന്ന് എക്കാലത്തെയും ഉയരമായ 6,550 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 106 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. 2024ൽ ഇതുവരെ മാത്രം കേരളത്തിൽ പവൻ വിലയിലുണ്ടായ വർധന 6,240 രൂപയാണ്. ഗ്രാമിന് 7580 രൂപയും വർധിച്ചു.

എന്തുകൊണ്ട് ഈ സ്വർണ വിലക്കുതിപ്പ്?

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, രാജ്യാന്തരതല സാമ്പത്തിക അനിശ്ചിതത്വങ്ങൾ തുടങ്ങിയവ ഉണ്ടാകുമ്പോൾ, സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടാറുണ്ട്. അതായത് ഓഹരി, കടപ്പത്ര വിപണികളെ കൈവിട്ട് നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപ പദ്ധതികളിലേക്ക് പണം മാറ്റും. ഇങ്ങനെ ഡിമാൻഡ് കൂടുമ്പോൾ സ്വർണവില ഉയരും.

ഡോണൾഡ് ട്രംപ് (Photo by ANDREW CABALLERO-REYNOLDS / AFP)
ഡോണൾഡ് ട്രംപ് (Photo by ANDREW CABALLERO-REYNOLDS / AFP)

യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപിന്റെ നിലപാടുകളാണ് നിലവിൽ സ്വർണവില വർധനയ്ക്ക് മുഖ്യകാരണം. ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ‌ കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ ട്രംപ്, കാനഡയ്ക്കും മെക്സിക്കോയ്ക്കും ഒരുമാസത്തെ സാവകാശം അനുവദിച്ചു. എന്നാൽ, ചൈനയ്ക്ക് ഈ ആനുകൂല്യം നൽകിയില്ല. മാത്രമല്ല, യുഎസിനുമേൽ അതേനാണയത്തിൽ ഇറക്കുമതി തീരുവ ഏർപ്പെടുത്തി ചൈന തിരിച്ചടിയ്ക്കുക കൂടി ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരയുദ്ധം ഫലത്തിൽ ആരംഭിച്ചു. ഇത്, ആഗോളതലത്തിൽ തന്നെ ആശങ്ക വിതയ്ക്കുകയാണ്. സാമ്പത്തിക, വ്യാപാര, വ്യവസായരംഗങ്ങളിൽ ഇതു പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് പ്രധാന ഭീതി.

indian-rupee

ഇതുമൂലമാണ് പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം എന്ന പെരുമയുമായി സ്വർണത്തിന് സ്വീകാര്യത ഏറുന്നതും വില കൂടുന്നതും. രാജ്യാന്തരവില ഔൺസിന് 2,882.16 ഡോളർ എന്ന സർവകാല ഉയരം തൊട്ടു. ഇതിനുപുറമേ, ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 87.55 എന്ന എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തുക കൂടി ചെയ്തതോടെ ഇന്ന് കേരളത്തിലും സ്വർണവില കുതിക്കുകയായിരുന്നു. ഡോളർ ശക്തമാകുമ്പോൾ ഇറക്കുമതിച്ചെലവ് വർധിക്കുമെന്നതാണ് ആഭ്യന്തര വില വർധനയുടെ ആക്കംകൂട്ടുന്നത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price - Gold rate hits all-time high in Kerala today, silver unchanged

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com