ADVERTISEMENT

ആഭരണപ്രിയർക്ക് ആശ്വാസം പകർന്ന് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓരോ ദിവസവും റെക്കോർഡ് പുതുക്കി കുതിക്കുന്ന ട്രെൻഡിനാണ് ഇന്ന് ‘താൽകാലിക’ വിരാമമായത്. ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമാണ് വില. രണ്ടും എക്കാലത്തെയും ഉയരമാണ്. 18 കാരറ്റ് സ്വർണവിലയും റെക്കോർഡ് 6,550 രൂപയിൽ തുടരുന്നു. വെള്ളിക്കും മാറ്റമില്ല; ഗ്രാമിന് 106 രൂപ.

gold-bangle

ഇന്നലെ ഔൺസിന് 2,880 ഡോളർ കടന്ന് റെക്കോർഡ് കുറിച്ച രാജ്യാന്തര സ്വർണവിലയും ഇന്ന് 2,867 ഡോളർ നിലവാരത്തിലേക്ക് കുറഞ്ഞു. ഇതോടൊപ്പം ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം  16 പൈസയോളം മെച്ചപ്പെട്ടതും സ്വർണവില കൂടാതിരിക്കാൻ വഴിയൊരുക്കി. അതേസമയം ജിഎസ്ടി (3%), ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർന്നാൽ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 68,665 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,584 രൂപയും.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala gold Price - Gold rate unchanged in Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com