റബറിന് ‘ആശങ്കച്ചൂട്’; രാജ്യാന്തരവില താഴോട്ട്, കരകയറാൻ കുരുമുളക്, ഇന്നത്തെ അങ്ങാടിവില നോക്കാം

Mail This Article
രാജ്യാന്തര റബർ വില വീണ്ടും സമ്മർദത്തിന്റെ പിടിയിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിവിട്ട ആഗോള വ്യാപാരയുദ്ധ ഭീതി വ്യവസായികളെ വിപണിയിൽ നിന്ന് അകറ്റുന്നത് വിലയെ പ്രതികൂലമായി ബാധിക്കുകയാണ്.
ബാങ്കോക്കിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് 4 രൂപ കുറഞ്ഞ് വില 202 രൂപയായി. കേരളത്തിൽ കടുത്ത ചൂട് റബർ ഉൽപാദനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. സംസ്ഥാനത്തെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
കൊച്ചിയിൽ കുരുമുളക് അൺഗാർബിൾഡ് വിലയും വെളിച്ചെണ്ണ വിലയും സ്റ്റെഡിയായി നിൽക്കുന്നു. കൽപ്പറ്റ വിപണിയിൽ ഇഞ്ചി, കാപ്പിക്കുരു വിലകളും മാറിയില്ല. കട്ടപ്പന വിപണിയിൽ കൊക്കോ വിലയിൽ മാറ്റമില്ല; എന്നാൽ ഉണക്ക വില കുറഞ്ഞു.
ഉത്തരേന്ത്യയിൽ നിന്ന് ആവശ്യം ഉയർന്നതും കയറ്റുമതിക്കാർ സജീവമായതും ഏലയ്ക്കാ വിലയെ മേലോട്ട് നയിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business