ADVERTISEMENT

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കൂടുതൽ ഇടിയുന്നു. കൊച്ചി വിപണിയിൽ 200 രൂപ കുറഞ്ഞു. മുന്നേറ്റത്തിന്റെ സൂചന കഴിഞ്ഞദിവസങ്ങളിൽ നൽകിയ കുരുമുളകിനും നേരിയതോതിൽ വില കുറഞ്ഞു. വിളവെടുപ്പിന്റെ സീസൺ ആയതിനാൽ വില ഇനി എങ്ങോട്ടു നീങ്ങുമെന്നാണ് ആകാംക്ഷ.

Image : Shutterstock/Photoongraphy
Image : Shutterstock/Photoongraphy

രാജ്യാന്തര റബർവില, മികച്ച വിപണി അനുകൂല സാഹചര്യത്തിന്റെ കരുത്തിൽ മെല്ലെ കൂടുന്നുണ്ട്. ബാങ്കോക്കിൽ ആർഎസ്എസ്-4ന് ഒരു രൂപ കൂടി വർധിച്ചു. കോട്ടയത്തു വില മാറ്റമില്ലാതെ തുടരുന്നു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകൾക്കും മാറ്റമില്ല.

1296650267

കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ കുതിച്ചുയർന്നു. കാപ്പിക്ക് 1,500 രൂപയും ഇഞ്ചിക്ക് 300 രൂപയുമാണ് കൂടിയത്. ഏലം ഉൽപാദനം ഓഫ് സീസണിലേക്ക് പ്രവേശിക്കുകയാണ്. എങ്കിലും, വിപണിയിൽ കൂടുതൽ ചരക്കെത്തിയിട്ടുണ്ട്. വിലയിൽ കാര്യമായ വ്യത്യാസമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിപണിതിരിച്ചുള്ള ഇന്നത്തെ അങ്ങാടി വിലനിലവാരം  താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Commodity News: Rubber price unchanged, black pepper and coconut oil fall, coffee and ginger surge.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com