കാപ്പിക്ക് 1,000 രൂപ ഇടിഞ്ഞു; കുരുമുളകിനും തളർച്ച, അനങ്ങാതെ റബർ, ഇന്നത്തെ അങ്ങാടി വില നോക്കാം

Mail This Article
ഏറെക്കാലത്തിനുശേഷം ഉന്മേഷം വീണ്ടെടുത്ത കാപ്പിക്കുരു വിലയിൽ പൊടുന്നനെ വീഴ്ച. കൽപ്പറ്റ വിപണിയിൽ 1,500 രൂപ ഉയർന്നശേഷം 1,000 രൂപ താഴേക്കിറങ്ങി. ഇഞ്ചിവിലയിൽ മാറ്റമില്ല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് വില 300 രൂപ താഴ്ന്നു. അതേസമയം, ദശാബ്ദത്തിൽ ആദ്യമായാണ് സീസൺ കാലയളവിൽ വില കിലോയ്ക്ക് 650 രൂപ റേഞ്ചിൽ (Read more) തുടരുന്നതെന്ന പ്രത്യേകതയുണ്ട്

കൊച്ചിയിൽ വെളിച്ചെണ്ണ വിലയും കോട്ടയത്ത് റബർവിലയും മാറ്റമില്ലാതെ തന്നെ നിൽക്കുന്നു. ബാങ്കോക്ക് വിലയിലും മാറ്റമില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്കവിലകളും സ്ഥിരതയിലാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business