ADVERTISEMENT

സംസ്ഥാനത്ത് വെളിച്ചെണ്ണ വില മുന്നേറ്റത്തിന്റെ പാതയിൽ. കൊച്ചി വിപണിയിൽ 100 രൂപ കൂടി ഉയർ‌ന്നു. കൊച്ചിയിൽ കുരുമുളക് അൺഗാർബിൾഡ് വിലയിൽ മാറ്റമില്ല. എന്നാൽ, ഇറക്കുമതി ചെയ്ത് മൂല്യവർധന നടത്തി കയറ്റുമതി നടത്തണമെന്ന നയത്തിൽ കാതലായ മാറ്റത്തിന് കേന്ദ്രം (Read More) ഒരുങ്ങുന്നുവെന്ന സൂചനകൾ കർഷകർക്കും വ്യാപാരികൾക്കും വലിയ പ്രതീക്ഷകൾ നൽകുന്നു.

Image : Shutterstock/Santhosh Varghese
Image : Shutterstock/Santhosh Varghese

ഏലം വാങ്ങാൻ വാങ്ങലുകാർ തിരിക്കുകൂട്ടുന്നത് കർഷകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മികച്ച ഡിമാൻഡുണ്ടെന്നത് വിലയിൽ പ്രതിഫലിച്ചേക്കും. റബർവില മാറ്റമില്ലാതെ തുടരുന്നു. അതേസമയം, ബാങ്കോക്കിൽ വില താഴ്ന്നു. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇ‍ഞ്ചി വിലകൾക്ക് മാറ്റമില്ല.

Image : Shutterstock/JERIL AUGUSTY
Image : Shutterstock/JERIL AUGUSTY

കട്ടപ്പന മാർക്കറ്റി കൊക്കോ വില മാറിയില്ല. കൊക്കോ ഉണക്കയ്ക്ക് വില ഉയർന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Commodity Price: Coconut oil price rises in Kochi, Black Pepper and Rubber unchanged.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com