റെക്കോർഡിൽ നിന്ന് താഴ്ന്നിറങ്ങിയെങ്കിലും സ്വർണത്തിന്റെ മുമ്പിൽ ഇനിയും കുതിപ്പിന്റെ നാളുകളോ?

Mail This Article
×
കൊച്ചി. വീണ്ടും റെക്കോർഡ് പുതുക്കി സംസ്ഥാമത്തെ സ്വർണ്ണവില. ഇന്നലെ ഗ്രാമിന് 20 രൂപ ഉയർന്ന് 8075 രൂപയും പവന് 160 രൂപയായി.ഈ മാസം 20നു രേഖപ്പെടുത്തിയ പവന് 64560 രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്. 18 ക്യാരറ്റ് സ്വർണ്ണം ഗ്രാമിന് 15 രൂപ വർധിച്ചത് 6640 രൂപ എന്ന നിരക്കിലാണ്. ഈ മാസം ഇതുവരെ സ്വർണ്ണം ഗ്രാമിന് 330 രൂപയും പവന് 2640 രൂപയുമാണ് വർധിച്ചത്.
രാജ്യാന്തര സ്വർണ്ണവില ട്രോയി ഔൺസിന് (31.1 ഗ്രാം) 2930 ഡോളർ എന്ന നിരക്കിലാണ്. ദിവസങ്ങൾക്ക് മുൻപുള്ള 2954 ഡോളർ എന്ന റെക്കോർഡ് നിരക്കിൽ നിന്ന് താഴെ എത്തിയെങ്കിലും ഡോളറിനെതിരെ രൂപയുടെ.മൂല്യത്തിലുണ്ടായ ഇടിവും യുഎസിൻ്റെ വ്യാപാര നയങ്ങളും സ്വർണ്ണവിലയെ സ്വാധീനിക്കുകയാണ്
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Gold prices hit a record high in Kerala, reaching ₹8075 per gram and ₹64,560 per sovereign. The increase is attributed to the falling rupee value and US trade policies.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.