ADVERTISEMENT

റബർ കർഷകർക്ക് പ്രതീക്ഷ പകർന്ന് ആഭ്യന്തരവില അൽപം ഉയർന്നെങ്കിലും രാജ്യാന്തര വിലയിലെ ചാഞ്ചാട്ടം ആശങ്ക പടർത്തുന്നു. കോട്ടയത്ത് ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ വർധിച്ചു. ബാങ്കോക്ക് വിപണിയിൽ വില 210 രൂപയിൽ നിന്ന് താഴേക്കിറങ്ങി. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക് വിലകൾ മാറിയില്ല.

1296650267

രാജ്യാന്തര വിപണിയിൽ വെള്ള കുരുമുളക് (വൈറ്റ് പെപ്പർ) ദൗർലഭ്യം ശക്തമായതിനാൽ കുരുമുളക് വില കൂടാൻ സാധ്യതയുണ്ട്. ഈസ്റ്റർ മുന്നിൽകണ്ടുള്ള ഡിമാൻഡ് ഉണ്ടെന്നതും നേട്ടമാകും. ഏലം വില താഴേക്കിറങ്ങിയത് തിരിച്ചടിയായി. ഏലം ‘മികച്ച ഇനങ്ങൾക്ക്’ 3,000 രൂപയിലും താഴെയായിരുന്നു ലേലം.

Cocoa-Tree

കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകൾ മാറിയില്ല. കൽപറ്റ വിപണിയിൽ കാപ്പിക്കു വിലയിടിഞ്ഞു. ഇഞ്ചി വില മാറാതെ നിൽക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Commodity Prices: Rubber Rises Amid Bangkok Decline, Cardamom Crashes, Black Pepper and Coconut Oil Stable

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com