ADVERTISEMENT

തിരുവനന്തപുരം ∙ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു നൽകാൻ സപ്ലൈകോ എടുത്ത വായ്പയുടെ ബാധ്യത നാലായിരം കോടിയോളം രൂപ. വൻ പ്രതിസന്ധി പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായി ഉന്നതതല സമിതി രൂപീകരിച്ചു. ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറി, നിയമ, ഭക്ഷ്യ പൊതുവിതരണ വകുപ്പുകളിലെ സെക്രട്ടറിമാർ, സഹകരണ സ്പെഷൽ സെക്രട്ടറി എന്നിവർ അംഗങ്ങളും സപ്ലൈകോ ചെയർമാൻ കൺവീനറുമാണ്.

കരുവാറ്റ ഈരംങ്കേരി പാടശേഖരത്ത് സംഭരിച്ച നെല്ല് വള്ളത്തിൽ കയറ്റുന്നു.
file photo

ബാധ്യത തീർക്കാനും പാഡി രസീത് ഷീറ്റിന്റെ അടിസ്ഥാനത്തിൽ കർഷകർക്കു വായ്പ നൽകുന്നതിൽ കേരള ബാങ്കിനെ ഉൾപ്പെടുത്താനുമുള്ള മാർഗങ്ങൾ വിശദമാക്കി സമിതി റിപ്പോർട്ട് സമർപ്പിക്കും. എസ്ബിഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ഉൾപ്പെട്ട കൺസോർഷ്യത്തിന് നിലവിൽ 2490 കോടി രൂപയാണ് ബാധ്യത. 

കർഷകർക്കു നൽകിയ പിആർഎസ് വായ്പയായി 1297.74 കോടി രൂപയും അടച്ചു തീർക്കാനുണ്ട്. സംഭരിക്കുന്ന നെല്ലിന് ആനുപാതികമായി അരി ലഭിക്കുന്നതിലെ വ്യത്യാസം സംബന്ധിച്ച ഔട്ട് ടേൺ റേഷ്യോ, പ്രോത്സാഹന ബോണസ്, സിഎംആർ അരിയുടെ വില എന്നീ ഇനങ്ങളിൽ സംസ്ഥാന സർക്കാർ 1058.13 കോടി രൂപയും സബ്സിഡിയും ഗതാഗതച്ചെലവും ഉൾപ്പെടെ കേന്ദ്ര സർക്കാർ 1077.67 കോടി രൂപയും സപ്ലൈകോയ്ക്കു നൽകാനുണ്ട്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Supplyco faces a ₹4,000 crore liability for rice procurement loans. A high-level committee is investigating solutions, involving Kerala Bank and addressing outstanding payments from the state and central governments.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com