ADVERTISEMENT

പ്രതികൂല കാലാവസ്ഥയും ഉൽപാദനക്കുറവും ഏലത്തിന് തിരിച്ചടിയാകുന്നു. ഇതിനിടെ നിരക്കും ഇടിയുന്നത് കർഷകരെ വലയ്ക്കുകയാണ്. വണ്ടൻമേട്ടിലെ ലേലത്തിൽ കുറഞ്ഞ വിലയിലായിരുന്നു ലേലം. കടുത്ത വേനൽച്ചൂടിനെ തുടർന്നുള്ള വരൾച്ചയാണ് ഉൽപാദനത്തെ സാരമായി ബാധിച്ചത്.

cardamom

വെളിച്ചെണ്ണ വില റെക്കോർ‌ഡ് പുതുക്കി ജൈത്രയാത്രയിലാണ്. കൊച്ചി വിപണിയിൽ ക്വിന്റലിന് 200 രൂപ കൂടി ഉയർന്ന് വില സർവകാല റെക്കോർഡിലെത്തി. മികച്ച ഡിമാൻഡിനെ തുടർന്ന് കുരുമുളക് വിലയും 300 രൂപ വർധിച്ച് 68,000 രൂപ ഭേദിച്ചു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വിലയുടെ ഇടിവ് തുടരുന്നു.

Image : Shutterstock/Photoongraphy
Image : Shutterstock/Photoongraphy

കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾക്ക് മാറ്റമില്ല. അതേസമയം, രാജ്യാന്തര വിപണിയിൽ റബർവില നേരിയ കയറ്റത്തിലാണ്. ബാങ്കോക്കിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് രണ്ടുരൂപ കൂടി വർധിച്ചു. കേരളത്തിൽ വില മാറ്റമില്ലാതെ നിൽക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം (Kerala Commodity Prices) താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Commodity Price: Cardamom price dips, Coconut oil surges to new high

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com