ADVERTISEMENT

ഉപഭോക്താക്കളെയും വ്യാപാരികളെയും വെട്ടിലാക്കി സംസ്ഥാനത്ത് സ്വർണത്തിന് (Kerala gold price) ഇന്നു ‘പല വില’. ഒരു വിഭാഗം അസോസിയേഷൻ ഗ്രാമിന് (gold rate) 25 രൂപ ഉയർത്തി 8,945 രൂപയും പവന് 200 രൂപ വർധിപ്പിച്ച് 71,560 രൂപയും വിലയിട്ടപ്പോൾ മറ്റു ചിലർ ഇന്നലത്തെ വില നിലനിർത്തി. കൂടിയ വില പരിഗണിച്ചാൽ, കേരളത്തിൽ ഇന്നും പിറന്നത് റെക്കോർഡ്. ഇന്നലെ കുറിച്ച ഗ്രാമിന് 8,920 രൂപയും പവന് 71,360 രൂപയും എന്ന റെക്കോർഡ് തകർന്നു.

An employee holds a piece of gold jewellery at a market place in Banda Aceh on April 14, 2025. Asian stocks rose on April 14, as trade war fears were tempered by Donald Trump's announcement of tariff exemptions for electronics, though the dollar weakened and safe-haven gold hit a fresh record amid fears the relief would be short-lived. (Photo by CHAIDEER MAHYUDDIN / AFP)
Photo by CHAIDEER MAHYUDDIN / AFP

കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് പവൻവിലയിൽ വർധിച്ചത് 1,800 രൂപയാണ്.  ഗ്രാമിന് 225 രൂപയും. രാജ്യാന്തര വില കുറഞ്ഞെങ്കിലും കേരളത്തിലെ വിലനിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ ബോംബെ വിപണിയിലെ നിരക്ക് കൂടിനിന്നതിനാലാണ്, ഇന്നും കേരളത്തിൽ വില ഉയർത്തേണ്ടി വന്നതെന്ന് വില വർധിപ്പിച്ച വ്യാപാരി അസോസിയേഷൻ അധികൃതർ പ്രതികരിച്ചു. എന്നാൽ, രാജ്യാന്തര വിലയിലെ ഇടിവും ഡോളറിനെതിരെ രൂപ കരുത്താർജ്ജിച്ചതും പരിഗണിച്ചാണ് ഇന്നു വില നിലനിർത്താൻ തീരുമാനിച്ചതെന്ന് മറ്റൊരു വിഭാഗം വ്യാപാരി അസോസിയേഷൻ അധികൃതർ വ്യക്തമാക്കി.

Two bars of 24K gold, weighing 25 kilograms and worth over two million US dollars, are displayed during the 22nd edition of the international gold and jewellery exhibition at the Kuwait International Fairgrounds in Kuwait City on December 11, 2024. (Photo by YASSER AL-ZAYYAT / AFP)
Photo by YASSER AL-ZAYYAT / AFP

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ചില കടകളിൽ 15 രൂപ വർധിച്ച് റെക്കോർഡ് 7,405 രൂപയായി. മറ്റു കടകളിൽ മാറ്റമില്ലാതെ 7,350 രൂപയിൽ തുടരുന്നു. വെള്ളിവില മാറിയില്ല, ഗ്രാമിന് 108 രൂപ. വിലനിർണയത്തിൽ വ്യാപാരികൾക്കിടയിൽ തന്നെ അഭിപ്രായഭിന്നതയുള്ളത് ഉപഭോക്താക്കൾക്കും ആശയക്കുഴപ്പമാവുകയാണ്. 

ലാഭമെടുപ്പിൽ തെന്നി രാജ്യാന്തര വില

ഇന്നലെ ഔൺസിന് 3,357 ഡോളർ എന്ന റെക്കോർഡ് രേഖപ്പെടുത്തിയ രാജ്യാന്തരവില ഇന്നുള്ളത് 3,315 ഡോളറിൽ. റെക്കോർഡ് മുന്നേറ്റം മുതലെടുത്തും ഈസ്റ്റർ അവധിയാഘോഷ ചെലവുകൾക്കായും ഒരുവിഭാഗം നിക്ഷേപകർ ഗോൾഡ് ഇടിഎഫുകളിൽ ലാഭമെടുപ്പ് തകൃതിയാക്കിയതാണ് വില കുറയാനിടയാക്കിയത്.

Image: Shutterstock/sirikuan07
Image: Shutterstock/sirikuan07

യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഇനിയുള്ള തീരുവ നിലപാടുകൾ, ഡോളറിന്റെയും യുഎസ് കടപ്പത്രങ്ങളുടെയും പ്രകടനം എന്നിവയെയും ആശ്രയിച്ചാവും വരും ദിവസങ്ങളിൽ സ്വർണവിലയുടെ സഞ്ചാരദിശ. വ്യാപാരയുദ്ധത്തിൽ അയവുണ്ടാവുകയും ഡോളറും കടപ്പത്രങ്ങളും ഓഹരി വിപണികളും മെച്ചപ്പെടുകയും ചെയ്താൽ സ്വർണവില തൽകാലത്തേക്ക് താഴെയിറങ്ങാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു. അതേസമയം, സ്ഥിതി മറിച്ചാണെങ്കിൽ രാജ്യാന്തരവില 3,500 ഡോളറിലേക്കാകും കുതിക്കുകയെന്നും അവർ ചൂണ്ടിക്കുന്നു.

പണിക്കൂലി ഉൾപ്പെടെ വില

3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, മിനിമം 5% പണിക്കൂലി എന്നിവ കണക്കാക്കിയാൽ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണത്തിന് 77,450 രൂപയ്ക്കടുത്ത് നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,680 രൂപയും. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Rate: Gold price hits record high in Kerala, Silver price remains unchanged

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com