ADVERTISEMENT

സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക് ഗ്രാമിന് (gold) 130 രൂപ ഇടിഞ്ഞ് വില 8,750 രൂപയും പവന് 1,040 രൂപ കുറഞ്ഞ് 70,000 രൂപയുമായി. കഴിഞ്ഞ ഏപ്രിൽ 15നു ശേഷം പവൻവില 70,000 രൂപ നിരക്കിലേക്ക് താഴുന്നത് ആദ്യമാണ്. കഴിഞ്ഞ ഏപ്രിൽ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.

An employee holds a piece of gold jewellery at a market place in Banda Aceh on April 14, 2025. Asian stocks rose on April 14, as trade war fears were tempered by Donald Trump's announcement of tariff exemptions for electronics, though the dollar weakened and safe-haven gold hit a fresh record amid fears the relief would be short-lived. (Photo by CHAIDEER MAHYUDDIN / AFP)
Photo by CHAIDEER MAHYUDDIN / AFP

ഇന്നു രാവിലെയും ഉച്ചയ്ക്കുമായി സ്വർണവില ഗ്രാമിന് കുറഞ്ഞത് 295 രൂപയാണ്; പവന് 2,360 രൂപയും. സമീപകാലത്ത് ഒറ്റദിവസം ഇത്രയും വിലയിടിയുന്നതും ആദ്യം. രാവിലെ ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണവിലയും മാറിയിട്ടുണ്ട്. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം വില ഗ്രാമിന് 110 രൂപ കുറഞ്ഞ് 7,210 രൂപയായി. രാവിലെ 135 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നാകെ കുറഞ്ഞത് 245 രൂപ. വെള്ളി (Silver) വിലയിൽ ഉച്ചയ്ക്ക് മാറ്റംവരുത്തിയിട്ടില്ല.

An employee arranges gold jewellery kept for display at a store in Amritsar on February 8, 2025. (Photo by Narinder NANU / AFP)
FILE PHOTO - An employee arranges gold jewellery kept for display at a store in Amritsar on February 8, 2025. (Photo by Narinder NANU / AFP)

എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയും സ്വർണവില സമാനനിരക്കിൽ തന്നെ കുറഞ്ഞു. ഇവർ 18 കാരറ്റ് സ്വർണത്തിന് (18 carat gold) പക്ഷേ നൽകിയിരിക്കുന്ന വില ഉച്ചയ്ക്ക് ഗ്രാമിന് 110 രൂപ കുറച്ച് 7,180 രൂപയാണ്. വെള്ളിവില 108 രൂപ തന്നെ. സ്വർണവില നിർണയത്തിൽ അസോസിയേഷനുകൾക്കിടയിൽ ഭിന്നതയുള്ളതാണ് വ്യത്യസ്ത വിലയ്ക്കു കാരണം.

U.S. President Donald Trump and China's President Xi Jinping attend a welcoming ceremony in Beijing, China, November 9, 2017. REUTERS/Thomas Peter     TPX IMAGES OF THE DAY
U.S. President Donald Trump and China's President Xi Jinping (REUTERS/Thomas Peter) File Photo

ലോകത്തെ ഒന്നും രണ്ടും സാമ്പത്തികശക്തികളായ യുഎസും ചൈനയും (US-China Tariffs) വ്യാപാരത്തർക്കത്തിന് വിരാമമിട്ട് 90 ദിവസത്തേക്ക് തിരിച്ചടിത്തീരുവ (reciprocal tariffs) മരവിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സ്വർണവിലയുടെ വീഴ്ച. ധാരണപ്രകാരം ഇരു രാജ്യങ്ങൾക്കുമിടയിലെ തിരിച്ചടിത്തീരുവ (പകരത്തിനുപകരം ഏർപ്പെടുത്തിയ തീരുവ) 125ൽ നിന്ന് 10 ശതമാനമായി കുറയും. അതേസമയം, ചൈനയിൽ നിന്നുള്ള ചില ഉൽപന്നങ്ങളുടെ (ഫെന്റനെൽ/fentanyl പോലുള്ളവ) തീരുവ 20 ശതമാനമായി തുടരും. ഫലത്തിൽ, മൊത്തം തീരുവ 30 ശതമാനം.

ഇരു രാജ്യങ്ങളും തൽകാലം തീരുവയുദ്ധത്തിൽ ‘വെടിനിർത്തൽ’ പ്രഖ്യാപിച്ചതോടെ രാജ്യാന്തര സ്വർണവില കൂടുതൽ ഇടിയുകയായിരുന്നു. രാവിലെ ഔൺസിന് 3,280 ഡോളറായിരുന്ന വില ഇപ്പോഴുള്ളത് 3,233 ഡോളറിൽ. വില ഇനിയും ഇടിഞ്ഞേക്കാമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഒരുവേള 3,140 ഡോളറിനും താഴെ എത്തിയേക്കാം. അങ്ങനെയെങ്കിൽ കേരളത്തിൽ‌ വില പവന് 68,000-69,000 രൂപ നിരക്കിലേക്കും ഇടിയും.

Gold bars on a white background, Business and Financial concepts.
representative image from Shutterstock

യുഎസ്-ചൈന വ്യാപാരഡീൽ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഡോളർ‌ ഇൻഡക്സും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) മുന്നേറിയതും സ്വർണത്തിന് ക്ഷീണമായി. ഏതാനും ദിവനസം മുമ്പുവരെ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയ്ക്കെതിരായ യുഎസ് ഡോളർ‌ ഇൻഡക്സ് 99 നിലവാരത്തിലായിരുന്നത് ഇപ്പോൾ 101.50 ആയി. 10-വർഷ ട്രഷറി യീൽഡ് 4 ശതമാനത്തിൽ നിന്ന് 4.438 ശതമാനത്തിലേക്കും ഉയർന്നു. ഓഹരി വിപണികളുടെ നേട്ടവും സ്വർണത്തെ താഴേക്ക് നയിക്കുന്നുണ്ട്.

വാങ്ങൽ വിലയിലും മാറ്റം

സ്വർണവില വീണ്ടും കുറഞ്ഞതോടെ ഇന്ന് പണക്കൂലിയും നികുതിയും ചേർത്തുള്ള വാങ്ങൽവിലയും മാറിയിട്ടുണ്ട്. രാവിലെ വാങ്ങിയവർ ഇതോടെ നിരാശയിലുമായി. 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (5%) എന്നിവയനുസരിച്ച് രാവിലെ ഒരു പവൻ ആഭരണത്തിന് 76,885 രൂപയും ഒരു ഗ്രാം ആഭരണത്തിന് 9,610 രൂപയുമായിരുന്നു വില. 

Image: Shutterstock/R Photography Background
Image: Shutterstock/R Photography Background

ഉച്ചയ്ക്ക് വില പവന് 75,7‌60 രൂപയേയുള്ളൂ; ഗ്രാമിന് 9,470 രൂപയും. അതായത് രാവിലെ വാങ്ങിയവർ നൽകിയതിനേക്കാൾ പവന് 1,125 രൂപയും ഗ്രാമിന് 140 രൂപയും കുറവ് വില ഉച്ചയ്ക്ക് വാങ്ങുന്നവർ കൊടുത്താൽ മതിയാകും. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം.

gold-business-main-sack-1

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold price fell sharply in Kerala, Silver price also decreases. US-China deal drags gold price to lowest level since April-mid.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com