റബറിന് വീണ്ടും ‘ചൈനീസ്’ പ്രിയം; കുരുമുളകിനും വെളിച്ചെണ്ണയ്ക്കും കുതിപ്പ്, കാപ്പിക്ക് ക്ഷീണം, അങ്ങാടി വില ഇന്ന് ഇങ്ങനെ

Mail This Article
ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ നിന്ന് ഡിമാൻഡ് ലഭിച്ചതു തുടങ്ങിയതോടെ രാജ്യാന്തര റബറിന് വീണ്ടും വില (Rubber price) ഉയരുമെന്ന് പ്രതീക്ഷ. ബാങ്കോക്കിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് വില ഒരു രൂപ കുറഞ്ഞെങ്കിലും വരുംദിവസങ്ങൾ മെച്ചപ്പെടുമെന്നാണ് കരുതുന്നത്. കേരളത്തിൽ വില മാറിയിട്ടില്ല. മൺസൂൺ മെച്ചപ്പെട്ടാൽ ടാപ്പിങ് സജീവമാകും. മഴയ്ക്കായി കാത്തിരിക്കുകയാണ് കർഷകർ.
ഏലത്തിന് (Cardamom) വീണ്ടും ആവശ്യക്കാരേറിയിട്ടുണ്ട്. ലേല കേന്ദ്രങ്ങളിലെത്തുന്ന ചരക്ക് പൂർണമായി ഏറ്റെടുക്കാനും ആളുകളുണ്ട്. മഴ മെച്ചപ്പെടുന്നതോടെ വിളവും ഉഷാറാകുമെന്ന് കർഷകർ പ്രതീക്ഷിക്കുന്നു. അതിനിടെ, തോട്ടങ്ങളിൽ ഒച്ചുകൾ ശല്യപ്പെടുത്താൻ തുടങ്ങിയത് ആശങ്കയും വിതയ്ക്കുന്നു. കട്ടപ്പന മാർക്കറ്റിൽ കഴിഞ്ഞവാരത്തെ അപേക്ഷിച്ച് കൊക്കോ (Cocoa) വിലയിൽ കാര്യമായ മാറ്റമില്ല.
കൽപറ്റ വിപണിയിൽ കാപ്പിക്കുരു (Coffee beans) വിലയിൽ 1,000 രൂപയുടെ ഇടിവുണ്ടായി. ഇഞ്ചിക്ക് (Ginger) 200 രൂപ ഉയർന്നു. വലിയ പെരുന്നാൾ അടുത്തതോടെ വെളിച്ചെണ്ണ (Coconut Oil), കുരുമുളക് (Black Pepper) വിലകളും ഉണർവിന്റെ ട്രാക്കിലാണ്. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 400 രൂപയും കുരുമുളകിന് 500 രൂപയും കഴിഞ്ഞവാരത്തെ അപേക്ഷിച്ച് വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ (Kerala Commodity Prices) ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business