ചരിത്ര ഇടിവിൽ നിന്ന് 5 പൈസ ഉയർന്ന് രൂപ
Mail This Article
×
മുംബൈ∙ ചരിത്ര ഇടിവിൽ നിന്ന് 5 പൈസ ഉയർന്ന് രൂപ. 84.05 ആണ് ഡോളറിനെതിരെ ഇന്നലത്തെ മൂല്യം. ഓഹരി വിപണിയിലെ നേട്ടമാണ് രൂപയെ തിരിച്ചുകയറാൻ സഹായിച്ചത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 84.10 നിലവാരത്തിലേക്ക് രൂപ ഇടിഞ്ഞിരുന്നു. ഡോളർ ശക്തിപ്പെടുന്നതും ക്രൂഡ്‌ഓയിൽ വില ഉയരുന്നതും ഓഹരി വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻവാങ്ങലുമായിരുന്നു ഇടിവിനു പിന്നിൽ. ക്രൂഡ് വില 77 ഡോളറിലേക്കു കുറഞ്ഞതും രൂപയ്ക്കു കരുത്തായി.
English Summary:
The Indian Rupee recovers slightly against the US Dollar, closing at ₹84.05 after hitting a record low.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.