ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ) രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ ഇക്കൊല്ലം തീരും മുൻപ് നടപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‍ലൻഡ്, ലിക്‌റ്റൻസ്‌റ്റെൻ എന്നിവയാണ് ഇഎഫ്ടിഎ അംഗരാജ്യങ്ങൾ. ആദ്യ 10 വർഷത്തിനിടയിൽ ഏകദേശം 5,000 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പിന്നീടുള്ള 5 വർഷവും 5,000 കോടി ഡോളറിന്റെ നിക്ഷേപമെത്തുമെന്നാണ് കരുതുന്നു. ഇതുവഴി 10 ലക്ഷം തൊഴിലവസരങ്ങളാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

India aims to finalize a trade and economic partnership agreement with EFTA (European Free Trade Association) countries this year, expecting significant job creation and investment. This agreement promises substantial economic benefits for both India and EFTA member states.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com