ADVERTISEMENT

കൊച്ചി∙ റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതോടെ റെക്കോർഡ് താഴ്ചയിൽ നിന്നു തിരിച്ചുകയറി രൂപ. ഇന്നലെ 11 പൈസ മെച്ചപ്പെട്ട് മൂല്യം ഡോളറിനെതിരെ 85.68 ആയി. വ്യാപാരത്തിനിടെ രൂപ 85.84 വരെ താഴ്ന്നിരുന്നു. ഇതോടെയാണ് റിസർവ് ബാങ്ക് ഡോളർ വിപണിയിലെത്തിച്ചത്. ഓഹരി വിപണിയിൽ നിന്നു വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിച്ചതാണ് വ്യാപാരത്തിനിടെ രൂപ റെക്കോർഡ് താഴ്ചയിലേക്ക് ഇടിയാൻ കാരണം. ഡോളർ ഇൻഡക്സ് 0.45% താഴ്ന്നതും ബ്രെന്റ് ക്രൂഡ്‌ഓയിലിന്റെ വില 77.11 ഡോളർ നിലവാരത്തിലേക്കു കുറഞ്ഞതും രൂപയ്ക്ക് അനുകൂലമായി. അതേസമയം, രൂപയുടെ മൂല്യത്തകർച്ച രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വലിയ കുറവുണ്ടാക്കുന്നുണ്ട്. ഡിസംബർ 27ന് അവസാനിച്ച ആഴ്ചയിൽ ഫോറിൻ എക്സ്ചേഞ്ച് കരുതൽ ശേഖരത്തിൽ 4.112 ബില്യൻ ഡോളറിന്റെ കുറവുണ്ടായി.

English Summary:

Rupee Recovers: The Indian Rupee rebounded after the Reserve Bank of India (RBI) intervened in the forex market, selling dollars to support the currency. The Rupee's recent fall was attributed to large-scale foreign investment withdrawals.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com