ADVERTISEMENT

കൊച്ചി ∙ വാർഷികാടിസ്‌ഥാനത്തിലുള്ള പ്രവർത്തന ഫലങ്ങൾ പ്രഖ്യാച്ചിട്ടില്ലെങ്കിലും ലഭ്യമായിക്കഴിഞ്ഞ കണക്കുകൾ സ്വകാര്യ മേഖലയിലെ ബാങ്കുകളാണു വായ്‌പ വളർച്ചയിൽ മുന്നിട്ടുനിൽക്കുന്നതെന്നു വ്യക്തമാക്കുന്നു.

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകൾക്ക് ഇതുവരെ സമർപ്പിച്ചിട്ടുള്ള കണക്കുകൾ പ്രകാരം വായ്‌പ വളർച്ചയിൽ ഒന്നാം സ്‌ഥാനം കേരളം ആസ്‌ഥാനമായുള്ള സിഎസ്‌ബി ബാങ്കിനാണ്. കാത്തലിക് സിറിയൻ ബാങ്ക് എന്ന പേരിൽ മുൻപ് അറിയപ്പെട്ടിരുന്ന സിഎസ്‌ബി വാർഷികാടിസ്‌ഥാനത്തിൽ കൈവരിച്ചിരിക്കുന്ന വർധന 26.44%. ബാങ്കിന്റെ മൊത്തം വായ്‌പ 2023 ഡിസംബർ 31ന് 22,867 കോടി രൂപയായിരുന്നു.

ഇക്കഴിഞ്ഞ ഡിസംബർ 31ലെ കണക്കനുസരിച്ചു വായ്‌പയുടെ അളവ് 28,914 കോടി. നിക്ഷേപ വളർച്ചയിലും സിഎസ്‌ബി ബാങ്കാണു മുന്നിൽ. വർധന 22.17%. പൂർണ പ്രവർത്തന ഫലം 28നു ചേരുന്ന ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗത്തിനു ശേഷം പ്രഖ്യപിക്കും.ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്കിനാണു വായ്‌പ വളർച്ചയിൽ രണ്ടാം സ്‌ഥാനം. വർധന 22%. 

esaf

ബന്ധൻ ബാങ്ക് 15 ശതമാനവും തകർച്ചയിൽനിന്നു കരകയറി അതിവേഗ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന യെസ് ബാങ്ക് 12.6 ശതമാനവും വായ്പ വളർച്ച നേടി. ഇൻഡസ്ഇൻഡ് ബാങ്കിന്റെ വായ്പ വളർച്ച 12%.സൗത്ത് ഇന്ത്യൻ ബാങ്കിനു 11.94%, ധനലക്ഷ്‌മി ബാങ്കിനു 10.30%, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് 9.25% എന്നിങ്ങനെയാണു വായ്‌പയിലെ  വർധന.

എൽഐസിയും കേന്ദ്ര സർക്കാരുമാണ് ഉടമകളെങ്കിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണാവശ്യങ്ങൾക്കുവേണ്ടി സ്വകാര്യ മേഖലാ ബാങ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഐഡിബിഐ ബാങ്കിനു 18% വായ്പ വളർച്ചയുണ്ട്. സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിനു 15.8% നിക്ഷേപ വളർച്ച നേടാനായെങ്കിലും വായ്‌പയിലെ വർധന 3% മാത്രം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Private sector banks in India are leading loan growth, with CSB Bank showing a remarkable 26.44% increase. Discover which other banks are experiencing significant growth in this sector.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com