വയനാട് പുനരധിവാസ ധനസമാഹരണത്തിനായി ഡോ. കെ. എം ഏബ്രഹാം മുംബൈ മാരത്തോണില്‍ ഓടും

Mail This Article
കൊച്ചി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ ദുരന്തം അനുഭവിക്കുന്നവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഡോ. കെ എ ഏബ്രഹാം മുംബൈ മാരത്തോണില്‍ ഓടുന്നു. റണ്‍ ഫോര്‍ വയനാട് എന്ന ആശയവുമായി തയ്യാറാക്കിയ ജേഴ്‌സിയുമായാവും അദ്ദേഹം മാരത്തോണിനെത്തുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായ സംഭാവനകള്‍ നല്‍കാനുളള സന്ദേശം ജഴ്‌സിയിലും ഫ്‌ളാഗിലുമുണ്ടാകും. സിഎംഡിആര്‍എഫ് അക്കൗണ്ട് വിവരങ്ങളും ജഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ലണ്ടന്‍ മാരത്തോണും ഡോ. കെ എ ഏബ്രഹാം പൂര്‍ത്തിയാക്കിയിരുന്നു.
ജനുവരി 19 ഞായറാഴ്ചയാണ് 42 കിലോമീറ്റര്‍ വരുന്ന മുംബൈ ഫുള്‍ മാരത്തോണ്‍ നടത്തുന്നത്. റണ്‍ ഫോര്‍ വയനാട് എന്ന ആശയവുമായുള്ള ജഴ്‌സിയും ഫ്‌ളാഗും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോ. കെ എ ഏബ്രഹാമിനു കൈമാറി. മറ്റു മന്ത്രിമാരും സന്നിഹിതരായിരുന്നു. വയനാട് ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പുകളുടെ നിര്‍മാണ കണ്‍സള്‍ട്ടന്‍സിയായ കിഫ് കോണിന്റെ ചെയര്‍മാന്‍ കൂടിയാണ് ഡോ. കെ എ ഏബ്രഹാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (സിഎംഡിആര്‍എഫ്) 2024 ജൂലൈ 30 മുതല്‍ ലഭിക്കുന്ന പുതിയ സംഭാവനകള്‍ വയനാട്ടിലെ ദുരിതാശ്വാസ, പുനരധിവാസ നടപടികള്‍ക്കായി ഉപയോഗിക്കുകയാണ്. ഇതിലേക്ക് ഓണ്‍ലൈനായി സംഭാവന നല്‍കാനുള്ള വിവരങ്ങള്‍ താഴെ:
അക്കൗണ്ട് നമ്പര്‍ - 67319948232
പേര് - Kerala CMDRF
എസ്ബിഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ച്
IFS കോഡ് - SBIN0070028
PAN: AAAGD0584M
Account Type: Savings
SWIFT CODE: SBININBBT08
donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും സംഭാവനകള്‍ നല്‍കാം.