ADVERTISEMENT

ധന മന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിലെ വിവരങ്ങൾ അതീവ രഹസ്യം. എന്നാൽ ബജറ്റിലുണ്ടാകുമെന്നുറപ്പുള്ളതു ചില സാങ്കേതിക പദങ്ങളാണ്. ബജറ്റിനെ അടുത്തറിയാൻ അവയുടെ പൊരുളെന്തെന്ന് അറിയണം. അതിനു സഹായകമാകുന്ന ഹ്രസ്വ വിവരണം ഇതാ:

Advalorem Duty: വിശാലമായ അർഥത്തിൽ മൂല്യാധിഷ്‌ഠിത നികുതി എന്നു പറയാം. ഉൽപന്നത്തിന്റെ മൂല്യം നിർണയിച്ച് അതിന്റെ നിശ്‌ചിത ശതമാനമെന്ന നിലയിൽ ചുമത്തപ്പെടുന്ന നികുതിയാണിത്.

Appropriation Bill: ധനവിനിയോഗ ബിൽ.

Annual Financial Statement: വാർഷിക ധന രേഖ. ഏപിൽ ഒന്നു മുതൽ മാർച്ച് 31 വരെ പ്രതീക്ഷിക്കുന്ന വരവു, ചെലവു രേഖയാണിത്. കൺസോളിഡേറ്റഡ് ഫണ്ട്, കണ്ടിൻജൻസി ഫണ്ട്, പബ്ലിക് അക്കൗണ്ട് എന്നിങ്ങനെ ഇതിനു മൂന്നു ഭാഗങ്ങൾ.

(Photo by Money SHARMA / AFP)
(Photo by Money SHARMA / AFP)

Budget Deficit: ബജറ്റ് കമ്മി. സാമ്പത്തിക വർഷത്തെ കണക്കാക്കപ്പെടുന്ന വരുമാനവും കണക്കാക്കപ്പെടുന്ന ചെലവും തമ്മിൽ അന്തരമുണ്ടാകാം. വരുമാനത്തിൽ ഒതുങ്ങുന്നതല്ല ചെലവെങ്കിൽ ബജറ്റ് കമ്മിയായിരിക്കും ഫലം.

Balance of Payment: അടവുശിഷ്‌ടം. അടച്ചുതീർക്കാനുള്ള തുകയുടെ ബാക്കി എന്ന് അർഥം.

Bank Cash Transaction Tax: ബാങ്കിൽനിന്നു നിശ്‌ചിത പരിധിക്കുമേൽ തുക ഒറ്റദിവസം പിൻവലിച്ചാൽ ചുമത്തുന്ന നികുതി.

Benchmark Price: സൂചക വില.

Capital Goods: മൂലധന ഉൽപന്നങ്ങൾ. പ്ലാന്റും യന്ത്രങ്ങളും മറ്റും ഈ വിഭാഗത്തിൽ പെടുന്നു.

Capital Receipts: മൂലധന വരവ്. വായ്‌പയായി സർക്കാർ സ്വീകരിക്കുന്ന പണം. പൊതുമേലാസ്‌ഥാപനങ്ങളിലെ ഓഹരി വിൽപന വഴിയും മറ്റും ലഭിക്കുന്ന പണത്തെയും മൂലധന വരവായി കണക്കാക്കുന്നു.

Capital Expenditure: മൂലധനച്ചെലവ്. ആസ്‌തി നിർമാണച്ചെലവെന്നും പറയാം.

Capital Gains Tax: മൂലധന നേട്ട നികുതി.

Concurrent List: സമാധികാരപ്പട്ടിക. കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും തുല്യാധികാരമുള്ളവയാണ് ഈ പട്ടികയിൽ.

Current Account Deficit: കറന്റ് അക്കൗണ്ട് കമ്മി. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം സൂചിപ്പിക്കുന്ന കണക്ക്.

Customs Duty: കസ്‌റ്റംസ് തീരുവ അല്ലെങ്കിൽ ഇറക്കുമതിച്ചുങ്കം.

Consolidated Fund: സഞ്ചിത നിധി. സർക്കാരിന്റെ എല്ലാ വരുമാനവും (വായ്‌പയെടുക്കുന്നതും നൽകിയ വായ്‌പകളുടെ പലിശവരുമാനവുമടക്കം) കൺസോളിഡേറ്റഡ് ഫണ്ടിലേക്കാണു പോകുക. സർക്കാരിന്റെ പ്രധാന ചെലവുകളെല്ലാം ഇതിൽനിന്നാണു കണ്ടെത്തേണ്ടത്.

Contingency Fund: അടിയന്തരവും അപ്രതീക്ഷിതവുമായ ചെലവുകൾ നേരിടാനുള്ള ഫണ്ട്. രാഷ്‌ട്രപതിയുടെ അധീനതയിലാണിത്. ഇതിൽനിന്നെടുക്കുന്ന പണത്തിനു പിന്നീട് പാർലമെന്റിന്റെ അനുമതി നേടുകയും കൺസോളിഡേറ്റഡ് ഫണ്ടിൽനിന്നു നികത്തുകയും വേണം.

Image Credit: filmfoto / istockphoto.com.
Image Credit: filmfoto / istockphoto.com.

Corporation Tax: കമ്പനി നികുതി.

Cess: സെസ്. ഏതെങ്കിലും പ്രത്യേക ചെലവിനു പണം കണ്ടെത്താൻ നികുതിക്കുമേൽ ഏർപ്പെടുത്തുന്ന നികുതി.

Countervailing Duty: എതിർച്ചുങ്കം എന്ന് എളുപ്പത്തിൽ പറയാം. ആഭ്യന്തര വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കിയേക്കാവുന്ന ഇറക്കുമതിയിന്മേൽ ചുമത്തുന്ന നികുതിയാണിത്. അന്യരാജ്യങ്ങളിൽനിന്നുള്ള അനഭിലഷണീയ വ്യാപാര രീതികൾ നിരുത്സാഹപ്പെടുത്തുകയാണ് ഉദ്ദേശ്യം.

Direct Tax: പ്രത്യക്ഷ നികുതി. ആദായ നികുതി, കമ്പനി നികുതി, സ്വത്തു നികുതി തുടങ്ങിയ നേരിട്ടുള്ള നികുതികൾ.

Dividend: ലാഭവീതം.

Excise Duty: എക്‌സൈസ് തീരുവ. രാജ്യത്തിനകത്തു നിർമിക്കുന്ന ഉൽപന്നങ്ങൾക്കുള്ള തീരുവ.

Finance Bill: ധന ബിൽ. നികുതി സംബന്ധമായ എല്ലാ നിർദേശങ്ങളും ഉൾപ്പെടുത്തിയുള്ള ബിൽ. നിർദേശങ്ങൾ പാർലമെന്റിന്റെ അംഗീകാരത്തിനു സമർപ്പിക്കുന്നത് ഈ ബിൽ വഴിയാണ്.

Fiscal Deficit: ധനക്കമ്മി. സർക്കാരിന്റെ വായ്‌പ ഇതര മൊത്ത വരുമാനവും മൊത്ത ചെലവും തമ്മിലെ അന്തരമാണ് ഇതു വ്യക്‌തമാക്കുന്നത്. ചെലവാണു കൂടുതലെങ്കിൽ ധനക്കമ്മി. ഇതു നികത്തുന്നതു റിസർവ് ബാങ്കിൽനിന്നും മറ്റും കടം വാങ്ങിയാണ്.

Fringe Benefit Tax: തൊഴിലുടമകൾ ജീവനക്കാർക്കു ശമ്പളത്തിനുപുറമെ നൽകുന്ന ആനുകൂല്യങ്ങൾക്കു നൽകേണ്ട നികുതി.

Gross Domestic Product (GDP): ആഭ്യന്തര മൊത്ത ഉൽപാദനം. രാജ്യത്തെ ഉൽപാദനത്തിന്റെയും സേവനത്തിന്റെയും ഒരു സാമ്പത്തിക വർഷത്തെ ആകമാന വിപണിമൂല്യമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

Gross Profit: മൊത്താദായം

Goods and Services Tax (GST): ചരക്കു സേവന നികുതി.

Indirect Tax: പരോക്ഷ നികുതി. എക്‌സൈസ് തീരുവ, കസ്‌റ്റംസ് തീരുവ മുതലായവ.

Minimum Alternate Tax (MAT): കമ്പനികളുടെ യഥാർഥ ലാഭവും വിവിധ കിഴിവുകൾക്കും ഇളവുകൾക്കും ശേഷം അടയ്‌ക്കുന്ന ആദായനികുതിയും പൊരുത്തപ്പെടുന്നില്ലെന്നു വിലയിരുത്തി ഏർപ്പെടുത്തിയതാണ് ഈ ലാഭ നികുതി.

gst-2-

Non Tax Revenue: നികുതിയേതര വരുമാനം. സംസ്‌ഥാനങ്ങൾക്കും റയിൽവേ പോലെയുള്ള സ്‌ഥാപനങ്ങൾക്കും നൽകുന്ന വായ്‌പയിൽനിന്നു ലഭിക്കുന്ന പലിശ, പൊതുമേഖലാ സ്‌ഥാപനങ്ങളിൽനിന്നു ലഭിക്കുന്ന ലാഭവിഹിതം തുടങ്ങിയവ. വിവിധ വകുപ്പുകളും വിഭാഗങ്ങളും നൽകുന്ന സേവനത്തിനു ലഭിക്കുന്ന തുക മറ്റൊരു വരുമാനമാർഗമാണ്. 

Net Profit: അറ്റാദായം.

Overdraft: അധികം പറ്റ്.

Primary deficit: പ്രാഥമിക കമ്മി. ധനക്കമ്മിയിൽനിന്നു വായ്‌പകളുടെ പലിശച്ചെലവു മാറ്റിയാൽ കിട്ടുന്ന കമ്മി.

Public Account: പ്രൊവിഡന്റ് ഫണ്ട്, ചെറുകിട നിക്ഷേപ പദ്ധതികൾ തുടങ്ങിയവയിലെ പണം. സർക്കാരിനാണു സൂക്ഷിപ്പു ചുമതല.

Revenue Receipts: ആസ്‌തികൾ വിറ്റഴിച്ചുനേടുന്നതല്ലാത്ത വരുമാനം. പ്രധാനമായും നികുതികളാണ് ഇതിൽപ്പെടുക.

Revenue expenditure: സർക്കാരിന്റെ ചെലവ്. സർക്കാരിന്റെ വിവിധ വിഭാഗങ്ങളുടെയും കോടതി, തിരഞ്ഞെടുപ്പു സംവിധാനം തുടങ്ങിയവയുടെയും നടത്തിപ്പിനു ചെലവിടുന്ന പണം (ശമ്പളം ഉൾപ്പെടെ), സർക്കാർ എടുത്തിട്ടുള്ള വിവിധ വായ്‌പകൾക്കു നൽകേണ്ട പലിശ, സബ്‌സിഡികൾ തുടങ്ങിയവ.

Revenue Deficit: റവന്യൂ കമ്മി. ചെലവുകൾ നേരിടാനുള്ള വരുമാനം കണ്ടെത്താനാകാത്ത സ്‌ഥിതി. തന്മൂലം വായ്‌പയെടുക്കേണ്ടിവരുന്ന അവസ്‌ഥ.

Securities Transaction Tax (STT): ഓഹരി ഇടപാടു നികുതി.

Surcharge:അധിക നികുതി

English Summary:

Understand the Indian Budget 2024 with this comprehensive glossary of key financial terms. Learn the meaning of Ad valorem Duty, Fiscal Deficit, GST, and more.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com