ADVERTISEMENT

ഒരിടവേളയ്ക്കുശേഷം കേരളത്തിൽ ചരക്കു-സേവന നികുതി (GST) സമാഹരണത്തിൽ വളർച്ചനിരക്ക് കൂടി. കഴിഞ്ഞമാസം 8% വളർച്ചയോടെ കേരളത്തിൽ 2,989 കോടി രൂപ സമാഹരിച്ചെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർ‌ട്ട് വ്യക്തമാക്കി. ഒക്ടോബറിൽ 20% മുന്നേറിയ കേരളത്തിന് നവംബറിൽ 10%, ഡിസംബറിൽ 5% എന്നിങ്ങനെയായിരുന്നു വളർച്ചനിരക്ക്.

(Image Creative: Manorama Online)
(Image Creative: Manorama Online)

ദേശീയതലത്തിൽ ജനുവരിയിൽ 1.96 ലക്ഷം കോടി രൂപയാണ് ജിഎസ്ടി സമാഹരണം. 2024 ജനുവരിയിലെ 1.74 ലക്ഷം കോടി രൂപയേക്കാൾ 12.3% അധികമാണിത്. കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 36,077 കോടി രൂപ കേന്ദ്ര ജിഎസ്ടിയും (CGST) 44,942 കോടി രൂപ സംസ്ഥാന ജിഎസ്ടിയും (SGST) 1.01 ലക്ഷം കോടി രൂപ സംയോജിത ജിഎസ്ടിയുമാണ് (IGST). സെസ് (GST Cess) ഇനത്തിൽ 13,400 കോടി രൂപയും പിരിച്ചെടുത്തു. 

Photo: Shutterstock/jijomathaidesigners
Photo: Shutterstock/jijomathaidesigners

കേരളത്തിന് നടപ്പുവർഷം (2024-25) ജനുവരി വരെയുള്ള കണക്കുപ്രകാരം സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം (Post-Settlement GST) 27,169 കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്തെ 25,738 കോടി രൂപയേക്കാൾ 6% അധികം. ദേശീയതലത്തിലെ മൊത്തം ജിഎസ്ടി സമാഹരണം നടപ്പുവർഷം ഏപ്രിൽ-ജനുവരിയിൽ മുൻവർഷത്തെ സമാനകാലത്തെ 16.71 ലക്ഷം കോടി രൂപയിൽ നിന്ന് 9.4% ഉയർന്ന് 18.29 ലക്ഷം കോടി രൂപയിൽ എത്തിയിട്ടുണ്ട്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala's GST collection rises 8% in January 2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com